Latest News :
സ്‌നേഹത്തിനായി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് വൈസനിയം സ്‌നേഹ യാത്രക്ക് അനന്തപുരിയില്‍ പ്രൗഢ സമാപനം
Home » , » എസ് വൈ എസ് യൂനിറ്റ് സമ്മേളനം; വിരുന്ന് സംഘടിപ്പിച്ചു

എസ് വൈ എസ് യൂനിറ്റ് സമ്മേളനം; വിരുന്ന് സംഘടിപ്പിച്ചു

Written By Muhimmath News on Thursday, 16 November 2017 | 10:31

പൂച്ചക്കാട്: നവംബര്‍ 19ന് ഞായര്‍ പൂച്ചക്കാട് യൂത്ത് സ്‌ക്വയറില്‍ നടക്കുന്ന 
എസ്.വൈ.എസ് പൂച്ചക്കാട് യൂണിറ്റ് സമ്മേളന ഭാഗമായി വിരുന്ന് സംഘടിപ്പിച്ചു. ബി.കെ മുഹമ്മദിന്റെ അധ്യക്ഷതയില്‍ എസ്.വൈ.എസ് പള്ളിക്കര സര്‍ക്കിള്‍  സെക്രട്ടറി ഉമര്‍ സഖാഫി  മവ്വല്‍ ഉത്ഘാടനം ചെയ്തു.

എസ്.വൈ.എസ് സംസ്ഥാന പ്രവൃത്തക സമിതി അംഗം ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി മുഹമ്മദ്, 
പി.എസ് മുഹമ്മദ് കുഞ്ഞി ഹാജി, അലി പൂച്ചക്കാട്, ബി.എ കുഞ്ഞഹമ്മദ് ഹാജി തുടങ്ങി കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ് നേതാക്കള്‍ സംബന്ധിച്ചു. 
 അബ്ദുറഹ്മാന്‍  മില്ല് സ്വാഗതവും മുനീര്‍ ബടക്കന്‍ നന്ദിയും പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved