Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » എസ് വൈ എസ് പുണ്ടൂര്‍ യൂണിറ്റ് സമ്മേളനം ഞായറാഴ്ച

എസ് വൈ എസ് പുണ്ടൂര്‍ യൂണിറ്റ് സമ്മേളനം ഞായറാഴ്ച

Written By Muhimmath News on Saturday, 18 November 2017 | 10:47

കാസര്‍കോട്: യുവത്വം നാടുണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന എസ് വൈ എസ് പുണ്ടൂര്‍ യൂണിറ്റ് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പുണ്ടൂര്‍ യൂത്ത് സ്‌ക്വയറില്‍ നടക്കും.

4 മണിക്ക് അബൂബക്കര്‍ അക്കര പതാക ഉയര്‍ത്തുന്ന തോട് കൂടി ആരംഭിക്കുന്ന പരിപാടിയില്‍ എസ് വൈ എസ് പുണ്ടൂര്‍ യൂണിറ്റ് പ്രസിഡണ്ട് അബ്ദുല്‍ റസാഖ് മുസ്ലിയാര്‍ കോടിമൂല അദ്ധ്വക്ഷത വഹിക്കും
എസ് വൈ എസ് നെല്ലിക്കട്ട സെക്രട്ടറി ഖാദര്‍ അമാനി പൈക്ക ഉല്‍ഘാടനം ചെയ്യും. ഖബീര്‍ ഹിമമി സഖാഫി കോളിയടുക്ക പ്രമേയ പ്രഭാഷണവും എസ് വൈ എസ് ബദിയഡുക്ക സോണ്‍ സെക്രട്ടറി അബൂബക്കര്‍ കാമില്‍ സഖാഫി ആദര്‍ശ പ്രഭാഷണവും നടത്തും. സമാപന കൂട്ട് പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് അലി ഹൈദര്‍ ത്വല്‍ഹത്ത് തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും
എ.കെ സഖാഫി കന്യാന, മുഹമ്മദ് മദനി നാരംപാടി, അബ്ദുല്ല ബോബെ, ശിഹാബ് കെ.എസ്.റസാഖ് മൗലവി അക്കര, അബ്ദുല്‍ ഖാദിര്‍ . ടി.എ, ഉമര്‍. എന്‍.എച്ച്.തുടങ്ങിയവര്‍ സംബന്ധിക്കും. സിറാജ് പുണ്ടൂര്‍ ഖിറാഅത്ത് നടത്തും
അബ്ദുല്‍ റഹ്മാന്‍ കെ.എ സ്വാഗതവും ഹുസൈന്‍ ഹിമമി നന്ദിയും പറയും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved