Latest News :
Home » , , » ഇന്ത്യയുടെ വികസന ശില്‍പ്പികളെ മോദി സര്‍ക്കാര്‍ വിസ്മരിക്കുന്നു: ഉമ്മന്‍ചാണ്ടി

ഇന്ത്യയുടെ വികസന ശില്‍പ്പികളെ മോദി സര്‍ക്കാര്‍ വിസ്മരിക്കുന്നു: ഉമ്മന്‍ചാണ്ടി

Written By Muhimmath News on Tuesday, 14 November 2017 | 18:28



തൃക്കരിപ്പൂര്‍: ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമം നേരിട്ടിരുന്ന ഇന്ത്യയെ ഇന്നത്തെ ഉയര്‍ച്ചയിലേക്ക് നയിച്ചത് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നയങ്ങളായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. കാസര്‍കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ നെഹ്‌റു സ്തൂപം പരിസരത്തു സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു 
അദ്ധേഹം.


അമേരിക്കയുടെ കപ്പല്‍ ഭക്ഷ്യ ധാന്യവും നിറച്ചു വരുന്നതും നോക്കിയിരുന്ന കാലം മാറി ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ധാന്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ഗോഡൗണ്‍ സ്ഥാപിക്കുന്നതിന് സൗകര്യമില്ലാതെ വലയുന്ന തരത്തിലേക്ക് നാം വളര്‍ന്നതില്‍ ദേശീയ നേതാക്കളുടെ പങ്ക് വിസ്മരിക്കാനാവുന്നതല്ലെന്നും, ഇത്തരം നേതാക്കളെ പാടെ മറന്ന സമീപനമാണ് കേന്ദ്രം ഭരിക്കുന്ന ബി ജെ പി സര്‍ക്കാരിന്റേതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ചടങ്ങില്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റുമാരായ അഡ്വ.കെ.കെ. രാജേന്ദ്രന്‍, പി.കെ. ഫൈസല്‍, സെക്രട്ടറിമാരായ മാമുനി വിജയന്‍, ഹരീഷ് പി.നായര്‍, എ. ഗോവിന്ദന്‍ നായര്‍,പി. കുഞ്ഞിക്കണ്ണന്‍, കെ.വി. മുകുന്ദന്‍, സാജിദ് മൗവ്വല്‍, കെ.വി. ഗംഗാധരന്‍, പി.വി. പത്മജ, സി. രവി, പി.വി. കണ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. നെഹ്‌റു സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തത്. ജില്ലയിലെ വിവിധ പര്യാപടികള്‍ക്ക് ഉമ്മന്‍ ചാണ്ടി തുടക്കം കുറിച്ചത് തൃക്കരിപ്പൂരിലായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved