Latest News :
Home » , » എസ്.വൈ.എസ് രിഫാഇ നഗര്‍ യൂണിറ്റ് സമ്മേളനം സമാപിച്ചു.

എസ്.വൈ.എസ് രിഫാഇ നഗര്‍ യൂണിറ്റ് സമ്മേളനം സമാപിച്ചു.

Written By Muhimmath News on Tuesday, 14 November 2017 | 19:40


പുത്തിഗെ: യുവത്വം നാടുണര്‍ത്തുന്നു എന്ന സന്ദേശത്തില്‍ എസ്.വൈ.എസ് രിഫാഇ നഗര്‍ യൂണിറ്റ് യൂത്ത് സ്‌ക്വയറില്‍ സംഘടിപ്പിച്ച സമ്മേളനം സമാപിച്ചു. രണ്ട് മാസം നീണ്ടു നിന്ന പതിനഞ്ചിന കര്‍മ പദ്ധതിയുടെ സമാപനമായാണ് സമ്മേളനം നടന്നത്. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മഖാമില്‍ നടന്ന സമൂഹ സിയാറത്തിന് ഇബ്രാഹീം സഖാഫി എണ്‍മൂര്‍ നേതൃത്വം നല്‍കി. സമ്മേളനത്തിന് തുടക്കം കുറിച്ച് സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് എസ് എച്ച്. എ തങ്ങള്‍ ചൗക്കി പതാക ഉയര്‍ത്തി.

പൊതു സമ്മേളനം സയ്യിദ് അബ്ദുല്‍ കരീം തങ്ങളുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. സുലൈമാന്‍ സഖാഫി ദേശാംകുളം, കന്തല്‍ സൂപ്പി മദനി, അബൂബക്കര്‍ സഖാഫി കാവന്നൂര്‍, ബശീര്‍ പുളിക്കൂര്‍, കെ എസ് യൂസുഫ് ഹാജി സജങ്കില, സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, പി ഇബ്രാഹീം, കെ എസ് അബ്ബാസ് ഹാജി, കെ എം അബ്ദുല്ല സജങ്കില, യൂ ഹസൈനാര്‍ കന്തല്‍, ഹമീദ് സഖാഫി തെക്കാര്‍, മുഹമ്മദ് അംഗഡിമുഗര്‍, മൂസ കുണ്ടാര്‍, സുലൈമാന്‍, ഫാഇസ്, മുഈനുദ്ദീന്‍, കെ എസ് അബ്ദു റഊഫ്, കെ എം ആരിഫ്, എ കെ റാഫി, നൗശാദ് നിസാര്‍, ഇര്‍ശാദ്, ശരീഫ് സി എച്ച്, ഇബ്രാഹീം മുന്നൂര്‍, ഇബ്രാഹീം നാങ്കി, സിദ്ദീഖ് കാണാജെ, ശമ്മാസ്, തബശീര്‍ കെ എസ്, നാസിം പി, ശിഹാബുദ്ദീന്‍ തുടങ്ങിയവര്‍ പ്രംസഗിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved