Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , » എസ് വൈ എസ് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് സമ്മേളനം സമാപിച്ചു

എസ് വൈ എസ് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് സമ്മേളനം സമാപിച്ചു

Written By Muhimmath News on Tuesday, 21 November 2017 | 20:03




ആദൂര്‍: യുവത്വം നാടുണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് ആദൂര്‍ റഹ്മത്ത് നഗര്‍ യൂണിറ്റ് സംഘടിപ്പിച്ച യൂണിറ്റ് സമ്മേളനം സമാപിച്ചു വിരുന്ന്, ആരവം.പൈതൃക സംഗമം,യുവസഭ, എജ്യൂമീറ്റ്,സൈക്കിള്‍ റാലി നാട്ടുണര്‍വ് തുടങ്ങിയ പാതിനഞ്ചിന കര്മപദ്ധതിഗളുടെ പൂര്‍ത്തീകരണത്തോടെയാണ് സമ്മേളനം സമാപിച്ചത് 


 രാവിലെ പതിനൊന്ന് മണിക്ക് ആദൂര്‍ ജാറം മഖാം സിയറത്തോടെ സമാപന സംഘമത്തിന് തുടക്കം കുറിച്ചു സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ സിയാറത്തിന്‍ നേതത്വം നല്‍കി തുടര്‍ന്ന് നടന്നമെഡിക്കല്‍ ക്യാമ്പിന് ഡോ.അബൂബക്കര്‍ സിദ്ധീഖ് നേതൃത്വം നല്‍കി സ്വാഗത സംഘ ചെയര്‍മാന്‍ ടി എം അബ്ദുല്ല പുളിയടി പതാക ഉയര്‍ത്തി മഗ്‌രിബ് നിസ്‌കാരത്തിന്ന് ശേഷം എസ് വൈ എസ് മുള്ളേരിയ സോണ്‍ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദിന് തങ്ങള്‍ കണ്ണവം സമാപന സംഘമം ഉല്‍ഘടനം ചെയ്തു കേരള മുസ്ലിം ജമഅത്ത് യൂണിറ്റ് പ്രസിഡന്റ് സയ്യിദ് യഹ്യ്യല്‍ ഹൈദ്രുസി അധ്യക്ഷം വഹിച്ചു എസ് വൈ എസ് മുന്‍ ജില്ലാ ഉപദ്ധ്യക്ഷന്‍ റഫിഖ് സഅദി ദേലംപാടി പ്രമേയ പ്രഭാഷണവും അബ്ദുല്‍ റസാഖ് സഖാഫി പള്ളംങ്കോട് ആദര്‍ശ പ്രഭാഷണവും നടത്തി. സുവനീര്‍ പ്രകാശനവും അവാര്‍ഡ് ദാനവും സാന്ത്വന വിതരണവും സയ്യിദ് മുഹമ്മദ് അസ്സഖാഫ് മഞ്ഞംപാറ, ഈ പി അബുബക്കര്‍, ജമാലുദ്ധീന്‍ സഖാഫി ആദുര്‍ എന്നിവര്‍ നിര്‍വഹിച്ചു ഉമര്‍ സഖാഫി പള്ളത്തൂര്‍, ബി എ ബി മദനി ഹാജി യുസുഫ് സഖാഫി, സയ്യിദ് ഹനിഫ് തങ്ങള്‍, ശംശുദ്ധീന്‍ എം എച്ച്, സഫ്‌വാന്‍ ഹിമമി, ഉമര്‍ ഇ പി സംബന്ധിച്ചു സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഹല്ലാജ സഖാഫി സ്വാഗതവും കണ്‍വീനര്‍ ബി എ ജഹ്ഫര്‍ സഖാഫി നന്ദിയും പറഞ്ഞു
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved