Latest News :
Home » , » എസ് വൈ എസ് കോട്ടക്കുന്ന് യൂണിറ്റ് സമ്മേളനം സമാപിച്ചു

എസ് വൈ എസ് കോട്ടക്കുന്ന് യൂണിറ്റ് സമ്മേളനം സമാപിച്ചു

Written By Muhimmath News on Friday, 24 November 2017 | 16:53


മൊഗ്രാല്‍ പുത്തൂര്‍: 'യുവത്വം നാടുണര്‍ത്തുന്നു' എന്ന ശീര്‍ഷകത്തില്‍ എസ്.വൈ.എസ് കോട്ടക്കുന്ന് യൂണിറ്റ് സംഘടിപ്പിച്ച യൂണിറ്റ് സമ്മേളനം സമാപിച്ചു. ആരവം, സ്‌നേഹ വിരുന്ന്, പൈതൃക സംഗമം, യുവ സഭ, എജ്യൂ മീറ്റ്,സിയാറത്ത് തുടങ്ങിയ പരിപാടികള്‍ യൂണിറ്റ് സമ്മേളന ഭാഗമായി നടന്നു.


സമാപന സംഗമം എസ്.വൈ.എസ് കാസറഗോഡ് സോണ്‍ പ്രസിഡന്റ് സുലൈമാന്‍ സഖാഫി ദേശാങ്കുളം ഉദ്ഘാടനം ചെയ്തു. കുഞ്ഞാലി സഖാഫി മലപ്പുറം ആദര്‍ശ പ്രഭാഷണവും അബ്ദുല്‍ കരീം മാസ്റ്റര്‍ ദര്‍ബാറക്കട്ട പ്രമേയ പ്രഭാഷണവിം നടത്തി. മര്‍കസ് മൈമന്‍ മുദരിസ് സഈദ് സഅദി കോട്ടക്കുന്ന് പ്രാര്‍ത്ഥന നടത്തി. സലാം സഅദി,സ്വാലിഹ് ജൗഹരി ഗട്ടമനേ,ശെഫീഖ് സഅദി,ശെഫീഖ് ഹിമമി സഖാഫി,ഔഫ് ഹാജി, അബൂബക്കര്‍ ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.സിറാജ് കെ.കെ സ്വാഗതവും അബ്ദുല്‍ റസ്സാഖ് സഖാഫി നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved