Latest News :
Home » , » കര്‍മ പദ്ധതികള്‍ പൂര്‍ത്തിയാക്കി മാര്‍പ്പനടുക്ക യൂണിറ്റ് സമ്മേളനം സമാപിച്ചു

കര്‍മ പദ്ധതികള്‍ പൂര്‍ത്തിയാക്കി മാര്‍പ്പനടുക്ക യൂണിറ്റ് സമ്മേളനം സമാപിച്ചു

Written By Muhimmath News on Sunday, 19 November 2017 | 17:05



മാര്‍പ്പനടുക്ക: യുവത്വം നാടുണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് മാര്‍പ്പനടുക്ക യൂണിറ്റ് സംഘടിപ്പിച്ച യൂണിറ്റ് സമ്മേളനം സമാപിച്ചു. സംസഥാന കമ്മിറ്റി നിര്‍ദേശിച്ച പതിനഞ്ചു ഇന കര്‍മ പദ്ധതികളും സമയ ബന്ധിതമായി പൂര്‍ത്തികരിച്ചാണ് രണ്ടു ദിവസം നീണ്ടു നിന്ന യൂണിറ്റ് സമാപന സമ്മേളനത്തിന് വേദി ഒരുങ്ങിയത്. സമാപന സമ്മേളനം എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് യു. സി. ഹാഫിള് എന്‍ കെ എം മഹഌി ബെളിഞ്ച അധ്യക്ഷം വഹിച്ചു. ബദിയടുക്ക സോണ്‍ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ കാമില്‍ സഖാഫി പ്രമേയ പ്രഭാഷണവും സഫുവാന്‍ സഖാഫി പത്തപരിയം ആദര്‍ശ പ്രഭാഷണവും നടത്തി.

സംഘടന പ്രവത്തന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച എ കെ സഖാഫി കന്യാന, ഫാറൂഖ് കജമല, അബ്ദുല്‍ ഖാദര്‍ പണ്ണജെ തുടങ്ങിയവരെ അവാര്‍ഡും, ആദരവും നല്‍കി അനുമോദിച്ചു. 'നാട്ടുണര്‍വ്വ് ' യൂണിറ്റ് സമ്മേളന സപ്ലിമെന്റും, മിഷന്‍ 2018 പ്രോജക്റ്റും വേദില്‍ വെച്ച് നേതാക്കള്‍ പ്രകാശനം ചെയ്തു.റിട്ട: ഹെഡ് മാസ്റ്റര്‍ സുവര്‍ണ മാസ്റ്റര്‍ എഴുത്തു മേള സമ്മാന വിതരണം നടത്തി. സയ്യിദ് മഹ്‌റൂഫ് ജിഫ്രി തങ്ങള്‍ സമാപന കൂട്ട് പ്രാര്‍ത്ഥനയ്ക് നേതൃത്വം നല്‍കി.

യൂസഫ് മുസ്‌ലിയാര്‍ കുദിങ്കില, കബീര്‍ ഹിമമി സഖാഫി, ഇസ്മായില്‍ മുസ്‌ലിയാര്‍ പരപ്പ, അബ്ദുല്ല സഅദി തുപ്പക്കല്‍, അസീസ് ഹിമമി ഗോസാഡ, സിദ്ധിഖ് ഹനീഫി പാവ്‌റടുക, ഉമര്‍ ഹിമമി തുപ്പക്കല്‍, ഹനീഫ് മദനി പുണ്ടൂര്‍, മുഹമ്മദ് ശരീഫ് സൈനി, സീതി കുഞ്ഞി മുസ്‌ലിയാര്‍, ജാഫര്‍ അഗല്‍്പാടി, അബൂബക്കര്‍ ഐഡിയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഖലീല്‍ ചൂരികൊട് സ്വാഗതവും, കാദര്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved