Latest News :
Home » , » എസ് വൈ എസ് കാട്ടിപ്പാറ യൂണിറ്റ് സമ്മേളനം നവംബര്‍ 17ന്

എസ് വൈ എസ് കാട്ടിപ്പാറ യൂണിറ്റ് സമ്മേളനം നവംബര്‍ 17ന്

Written By Muhimmath News on Tuesday, 14 November 2017 | 21:07

കുറ്റിക്കോല്‍: യുവത്വംനാടുണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ കാട്ടിപ്പാറ യൂണിറ്റ് എസ് വൈ എസ് സംഘടിപ്പിക്കുന്ന സമ്മേളനം നവംബര്‍ 17ന് കാട്ടിപ്പാറ യൂത്ത് സ്‌ക്വയറില്‍ നടക്കും. രാവിലെ 8 മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ ടി ഹസൈനാര്‍ പതാക ഉയര്‍ത്തും വൈകുന്നേരം 6.30ന് ജമാഅത്ത് ഖത്തീബ് അബ്ദുല്‍ ഖാദര്‍ ഉലൂമിയുടെ നേതൃത്വത്തില്‍ മഹല്ല് മഖ്ബറ സിയാറത്ത് നടക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ടി.കെ.മുഹമ്മദ് കുഞ്ഞി സ്വാഗതം പറയും. ജമാഅത്ത് പ്രസിഡന്റ് ടി.മൊയ്തു അദ്ധ്യക്ഷത വഹിക്കും.കേരള മുസ്‌ലിം ജമാഅത്ത് ബേഡകം സോണ്‍ പ്രസിഡന്റ് സുലൈമാന്‍ മുസ്ലിയാര്‍ പടുപ്പ് ഉദ്ഘാടനം ചെയ്യും.

ബഷീര്‍ സഖാഫി കൊല്ലം പ്രമേയ പ്രഭാഷണവും കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി ആദര്‍ശ പ്രഭാഷണവും നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ദുആ മജ്‌ലിസിന്ന് നേതൃത്വം നല്‍കും. സത്താര്‍ മദനി കുറ്റിക്കോല്‍, അബ്ദുല്‍ ഖാദര്‍ മീത്തല്‍, റാഷിദ് ഹാജി പരപ്പ, ഇബ്രാഹിം ഹാജി കെ.എ, പള്ളിക്കാല്‍ അബദുല്‍ ഖാദര്‍ പടുപ്പ്, എം എ മുഹമ്മദ് റാഫി, മുഹമ്മദ് കുഞ്ഞി നിസാമുദ്ധീന്‍, ഖാലിദ് സഖാഫി, സാബിര്‍ കൊച്ചി, അബ്ബാസ് ടി.എം തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved