Latest News :
Home » , » ബെളിഞ്ചയില്‍ എസ് വൈ എസ് യൂണിറ്റ് സമ്മേളനം 17ന്; ജിഫ്രി തങ്ങള്‍ സംബന്ധിക്കും

ബെളിഞ്ചയില്‍ എസ് വൈ എസ് യൂണിറ്റ് സമ്മേളനം 17ന്; ജിഫ്രി തങ്ങള്‍ സംബന്ധിക്കും

Written By Muhimmath News on Tuesday, 14 November 2017 | 18:38

ബെളിഞ്ച:യുവത്വം നാടുണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് ബെളിഞ്ച യൂണിറ്റ് സംഘടിപ്പിക്കുന്ന സമ്മേളനം നവംബര്‍ 17 വെളളി വൈകുന്നേരം 6 മണി മുതല്‍ യൂത്ത് സ്‌ക്വയറില്‍ വെച്ച് നടക്കും. പ്രമുഖ ആത്മീയ പണ്ഡിതന്‍ അസ്സയ്യിദ് മഅറൂഫ് മദനി ജിഫ്രി തങ്ങള്‍ സംബന്ധിക്കും.

ഉച്ചക്ക് രണ്ട് മണിക്ക് ബദര്‍ ജുമാ മസ്ജിദ് പരിസരത്ത് നടക്കുന്ന ഖബര്‍ സിയാറത്തിന് അബ്ദുന്നാസിര്‍ സഖാഫി അക്കര നേതൃത്വം നല്‍കും. കര്‍ക്കിട ഗോളി മഖാം സിയാറത്തോടെ പരിപാടിക്ക് തുടക്കമാവും. യൂണിറ്റ് ജന.സെക്രട്ടറി പി എ മുഹമ്മദ് മൗലവി പാലഗം മഖാം സിയാറത്തിന് നേതൃത്വം നല്‍കും. സ്വാഗത സംഘം ചെയര്‍മാന്‍ ഇബ്‌റാഹിം നാരമ്പാടി പതാക ഉയര്‍ത്തും. മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന മഹ്‌ളറത്തുല്‍ ബദ്‌രിയ്യക്കും സ്വലാത്ത് മജ്‌ലിസിനും ഉസ്മാന്‍ മൗലവിയും ബാത്വിഷ സുഹ്‌രിയും നേതൃത്വം നല്‍കും. സമാപന സമ്മേളനത്തില്‍ ജന.കണ്‍വീനര്‍ ആബിദ് നഈമി സ്വാഗത പ്രസംഗം നടത്തും. കേരള മുസ്ലിം ജമാഅത്ത് ജന.സെക്രട്ടറി മുഹമ്മദ് അമാനി നടുക്കുന്ന് പ്രാരംഭ പ്രാര്‍ത്ഥന നടത്തും. എസ് വൈ എസ് കുമ്പടാജെ സര്‍ക്കിള്‍ സംഘടനാ കാര്യ സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ചയുടെ അധ്യക്ഷതയില്‍ ബദിയടുക്ക സോണ്‍ ജന.സെക്രട്ടറി അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡുക്ക ഉദ്ഘാടനം ചെയ്യും.കേരള മുസ്ലിം ജമാഅത്ത് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി സുലൈമാന്‍ കരിവെളളൂര്‍ പ്രമേയ പ്രഭാഷണം നടത്തും.സയ്യിദ് മഅറൂഫ് തങ്ങള്‍ ആദര്‍ശ പ്രഭാഷണം നടത്തും. ജി എസ് സു ലൈമാന്‍ ഹാജി പള്ളപ്പാടി അവാര്‍ഡ് ദാനവും ഹാഫിള് അബ്ദുറസാഖ് പൂത്തപ്പലം എംബ്ലം പ്രകാശനം ചെയ്യും. സമാപന കൂട്ട് പ്രാര്‍ത്ഥനക്ക് അസ്സയ്യിദ് മഹ്‌റൂഫ് മദനി തങ്ങള്‍ അല്‍ ജിഫ്രി പാലക്കാട് നേതൃത്വം നല്‍കും.ചടങ്ങില്‍ പഴയ കാല സംഘടനാ നേതാക്കളെ ആദരിക്കും.


എ കെ സഖാഫി കന്യാന, യൂസുഫ് മുസ്ലിയാര്‍ കുദിങ്കില, മൂസ സഖാഫി മാഥാപൂരം, അബ്ദുല്ല സഅദി തുപ്പക്കല്‍, അബ്ദുല്‍ അസീസ് ഹിമമി ഗോസാഡ,ഇബ്‌റാഹിം മുസ്ലിയാര്‍ കുദിങ്കില, ഹാഫിള് അബ്ദുല്‍ മജീദ് സഖാഫി പളളപ്പാടി, ഇബ്‌റാഹിം മൗലവി കല്ലാട്ടെ, ഷംസുദ്ധീന്‍ മൗലവി കറുവത്തടുക്ക, അശ്‌റഫ് അടക്കറ മജാല്‍, ജാബിര്‍ മാര്‍പ്പിനടുക്ക,ഹമീദലി മാവിനക്കട്ട, ഇഖ്ബാല്‍ ആലംങ്കോള്‍, അബൂബക്കര്‍ ഐഡിയല്‍ കുംബഡാജെ, ജി കെ മൊയ്തീന്‍ എപി സര്‍ക്കിള്‍, ഉമര്‍ മുനിയൂര്‍, അബൂബക്കര്‍ മൗലവി ഗണ്ടിത്തടുക്ക, മുസമ്മില്‍ മാര്‍പ്പിനടുക്ക, റഫീഖ് പാവൂറഡുക്ക, ഉമര്‍ ഗണ്ടിത്തടുക്ക, അബ്ദുല്ലത്തീഫ് ഗോളിക്കട്ട, എന്‍ എം അബ്ദുല്ലത്തീഫ് നാരംപാടി, അബ്ദുറഹ്മാന്‍ കെ കെ നാരമ്പാടി, അബൂബക്കര്‍ ദഡ്മുല, മുനീര്‍ അല്‍ അന്‍സാര്‍, ജമാല്‍ അക്കര, മുഹമ്മദ് ഗുരിയടുക്ക,മുഹമ്മദ് കടമ്പ്, മുഹമ്മദ് പള്ളിക്കര, എന്‍ കെ അബ്ദുല്ല, സഫാ മുഹമ്മദ് ഹാജി, മുഹമ്മദ് ജി, മുഹമ്മദ് അക്കര, അബ്ദുല്ല മണ്ടക്കോല്‍,മജീദ് ദര്‍ഘാസ്, അബ്ദുല്‍ അസീസ് ഗണ്ടിത്തടുക്ക, ബദ്‌റുദ്ധീന്‍, മന്‍സൂര്‍, ശെഫീഖ് നാരമ്പാടി, തുടങ്ങിയവര്‍ സംബന്ധിക്കും. ബഷീര്‍ അക്കര നന്ദി പറയും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved