Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എസ് എസ് എഫ് ജില്ല ഉണര്‍ത്തു സമ്മേളനം; സിയാറത്ത് 400 കേന്ദ്രങ്ങളില്‍

404

We Are Sorry, Page Not Found

Home Page



കു േമ്പാല്‍: യുവത്വം നാടുണര്‍ത്തുന്നു എന്ന പ്രമേയത്തില്‍ എസ് വൈ എസ് പി.കെ.നഗര്‍ യൂണിറ്റ് സംഘടിപ്പിച്ച യൂണിറ്റ് സമ്മേളനം സമാപിച്ചു. നവംബര്‍ 10 വെള്ളിയാഴ്ച അസര്‍ നമസ്‌ക്കാര ശേഷം മഹല്ല് മഖ്ബറ സിയാറത്തോടെയണ് പരിപാടി ആരംഭിച്ചത്. കേരള മുസ് ലിം ജമാഅത് യൂണിറ്റ് ഉപാധ്യക്ഷന്‍ അബ്ദുല്‍ റഷീദ് മുസ്ലിയാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്നുള്ള മഹഌത്തുല്‍ ബദ്‌രിയ സദസ്സിന് അശ്‌റഫ് സഅദി നേതൃത്വം നല്‍കി. സര്‍ക്കിള്‍ സെക്രട്ടറി സിദ്ദീഖ് പി.കെ നഗറിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടി ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് ജില്ലാ സെക്രട്ടറി കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട പ്രമേയ പ്രഭാഷണവും മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് ആദര്‍ശ പ്രഭാഷണവും നടത്തി.


നാട്ടുണര്‍വ് സമ്മേളന സപ്‌ളിമെന്റ് സയ്യിദ് മുഹമ്മദ് ശിഹാബുദ്ദീന്‍ തങ്ങള്‍ 
കു േമ്പാല്‍ പ്രകാശനം ചെയ്തു. സമ്മേളന ഭാഗമായി നടത്തിയ വായന മല്‍സര വിജയി ആസിഫ് പി.കെ.നഗര്‍, എസ് എസ് എഫ് പി.കെ.നഗര്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പട്ട അനീസ് പി.കെ.നഗര്‍ എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു. അവസാനമായി നടന്ന ബുര്‍ദ മജ് ലിസിന് അസീസ് സഅദി നേതൃത്വം നല്‍കി. യൂണിറ്റ് പ്രസിഡന്റ് ഹനീഫ് സഅദി സ്വാഗതവും വാസിഅ് പി.കെ.നഗര്‍ നന്ദിയും പറഞ്ഞു.
Leave A Reply