Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page


ഉപ്പള: നിവേദനങ്ങളും ആവലാതികളും പരിഗണിക്കാത്ത സാഹചര്യത്തില്‍ പ്രത്യക്ഷ സമര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ സേവ് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ കമ്മിറ്റി തീരുമാനിച്ചു. സമരത്തിന്റെ ആദ്യ പടിയായി നവംബര്‍ 29 ബുധനാഴ്ച വൈകിട്ട് 4 മണിക്ക് ഉപ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് ധര്‍ണ സംഘടിപ്പിക്കും. സ്ത്രീകളും വിദ്യാര്‍ത്ഥികളും പൊതുപ്രവര്‍ത്തകരും ധര്‍ണയില്‍ അണിചേരും. ധര്‍ണക്കു ശേഷം പതിനായിരം പേര്‍ ഒപ്പു വച്ച നിവേദനവുമായി കേന്ദ്ര റെയില്‍വേ മന്ത്രിയെയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെയും സമീപിക്കും. ഉപ്പളയെക്കാള്‍ വരുമാനം കുറഞ്ഞ ചില സ്റ്റേഷനുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഇവിടെ വരുമാനം കുറഞ്ഞത് ജനങ്ങളുടെ കുറ്റമല്ല മറിച്ച് വര്‍ഷങ്ങളായുള്ള മുറവിളി മാനിച്ച് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് നല്‍കാത്തതു കൊണ്ടാണ്. വരുമാനം മാത്രം മാനദണ്ഡമാക്കാതെ സേവനത്തിന് കൂടി റെയില്‍വേ പ്രാധാന്യം നല്‍കിയിരുന്നുവെങ്കില്‍ 115 വര്‍ഷം പഴക്കമുള്ള ഉപ്പളയെ തരംതാഴ്ത്തുകയില്ലായിരുന്നുവെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ജനപ്രധിനിതികളുടെ പിന്തുണ ആശ്വാസകരമാണെന്നും കമ്മിറ്റി വിലയിരുത്തി.


വ്യാഴാഴ്ച ഉപ്പള വ്യാപാര ഭവനില്‍ വെച്ച് നടന്ന കമ്മിറ്റി യോഗത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ബാലകൃഷ്ണ ഷെട്ടി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അസീം മണിമുണ്ട സ്വാഗതം പറഞ്ഞു. ആര്‍. രമണന്‍ മാസ്റ്റര്‍(ട്രഷറര്‍), എം.കെ. അലി മാസ്റ്റര്‍, നാഫി ബപ്പായിതൊട്ടി, ഇബ്രാഹിം ഡ്രീം പോയിന്റ്, സത്യന്‍ സി. ഉപ്പള, ശുക്കൂര്‍ ഹാജി, വിജയ് റൈ, പി.എം ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Leave A Reply