Latest News :
...
Home » , , » അധ്യാപിക വഴക്കുപറഞ്ഞു; വെല്ലൂരില്‍ വിദ്യാര്‍ത്ഥിനികള്‍ കൂട്ട ആത്മഹത്യ ചെയ്തു

അധ്യാപിക വഴക്കുപറഞ്ഞു; വെല്ലൂരില്‍ വിദ്യാര്‍ത്ഥിനികള്‍ കൂട്ട ആത്മഹത്യ ചെയ്തു

Written By Muhimmath News on Saturday, 25 November 2017 | 11:31

വെല്ലൂര്‍: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ വിദ്യാര്‍ത്ഥിനികളുടെ കൂട്ട ആത്മഹത്യ ചെയ്തു. അരക്കോണം പണപ്പാക്കം സര്‍ക്കാര്‍ സ്‌കൂളിലെ നാല് വിദ്യാര്‍ഥിനികളാണ് വെള്ളിയാഴ്ച കിണറ്റില്‍ ചാടി ജീവനൊടുക്കിയത്. രേവതി, ദീപ, ശങ്കരി, മോനിഷ എന്നിവരാണ് മരിച്ചത്.

 അധ്യാപിക വഴക്ക് പറഞ്ഞതിനാണ് ആത്മഹത്യയെന്നാണ് നിഗമനം. മോശം പഠനനിലവാരം മൂലം മാതാപിതാക്കളെ കൂട്ടിക്കൊണ്ടുവരാന്‍ നാലുപേരോടും അധ്യാപിക ആവശ്യപ്പെട്ടിരുന്നു. 

നാലു വിദ്യാര്‍ഥികളും വെള്ളിയാഴ്ച ക്ലാസില്‍ ഹാജരായിരുന്നില്ല. നാലു വിദ്യാര്‍ഥികളുടെയും മൃതദേഹം സമീപത്തുള്ള 65 അടി ആഴത്തിലുള്ള കിണറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആരക്കോണം ഡി.എസ്.പി എസ്. കുത്തലിംഗം, റാണിപെത് ഡി.എസ്.പി വിജയകുമാര്‍, അവലൂര്‍ എസ്.ഐ സത്യലിംഗം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved