Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page


തിരുവനന്തപുരം: കേരള -ലക്ഷദീപ് തീരത്ത് വീശിയടിച്ച ഓഖി ചുഴലിയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. സംസ്ഥാനത്ത് ഇന്ന് മാത്രം അഞ്ച് പേര്‍ മരിച്ചു. ശക്തമായ കാറ്റില്‍ കണ്ണൂര്‍ ആയിക്കര ഫിഷിങ് ഹാര്‍ബറില്‍ ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞു വീണു ആയിക്കരയിലെ പവിത്രന്‍ (50), കൊച്ചി ചെല്ലാനത്ത് വെള്ളക്കെട്ടില്‍ വീണ് റിക്‌സന്‍ (45) എന്നിവരാണു മരിച്ചത്. കടലില്‍നിന്ന് നാവികസേന മൂന്ന് മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

കടലില്‍ കാണാതായ 450 പേരെ ഇതിനകം കണ്ടെത്തി. എന്നാല്‍ 126 മത്സ്യത്തൊഴിലാളികളെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇവരില്‍ 120 പേരും തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കടലില്‍പോയവരാണ്. കാറ്റും മഴയും കുറഞ്ഞുവെങ്കിലും കടല്‍ക്ഷോഭം തുടരുന്നത് ഇത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.


മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം

ഓഖി ചുഴലിയെ തുടര്‍ന്നുണ്ടായ വിവിധ അപടകങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ തുക ലഭിക്കും. ബോട്ടും ഉപകരണങ്ങളും നഷ്ടപ്പെട്ടവര്‍ക്കും ധനസഹായം നല്‍കും.
Leave A Reply