Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » മികച്ച യൂണിറ്റ് അവാര്‍ഡ് മാര്‍പ്പനടുകയ്ക്കും, യൂണിറ്റ് യു സിക്കും

മികച്ച യൂണിറ്റ് അവാര്‍ഡ് മാര്‍പ്പനടുകയ്ക്കും, യൂണിറ്റ് യു സിക്കും

Written By Muhimmath News on Saturday, 23 December 2017 | 21:09




കുമ്പഡാജ : എസ് വൈ എസ് കുമ്പഡാജ സര്‍ക്കിള്‍ ഡിസംബര്‍ 25ന് എ പി സര്‍ക്കിളില്‍ സംഘടിപ്പികുന്ന ജുബിലാന്‍സ് '17 ന്റെ ഭാഗമായി ഏറ്റവും മികച്ച യൂണിറ്റിന് ഏര്‍പ്പെടുത്തിയ മര്‍ഹൂം എം എ ഉസ്താദ് അവാര്‍ഡിന് മാര്‍പനടുക യൂണിറ്റിനെ തെരെഞ്ഞെടുത്തു. യൂണിറ്റ് സമ്മേളന കര്‍മ്മ പദ്ധതികള്‍ പ്രശംസനിയാ പരമായി പൂര്‍ത്തിയാക്കിയത് മാനദണ്ഡമാക്കിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. സര്‍ക്കിളിലെ പെര്‍ഫോമര്‍ യൂണിറ്റ് കണ്‍ട്രോളര്‍ അയി മാര്‍പ്പനടുക യൂണിറ്റ് യു സി ഹാഫിള് എന്‍ കെ എം മഹഌിയെയും അവാര്‍ഡിന് തിരഞ്ഞെടുത്തു.

തിങ്കളാഴ്ച നടക്കുന്ന ജുബിലാന്‍സ് സമാപന സമ്മേളന വേദില്‍ വെച്ച് സംസ്ഥാന നേതാക്കള്‍ അവാര്‍ഡ് സമ്മാനിക്കും. ഇത് സംബന്ധിച്ച യോഗത്തില്‍ അബൂബക്കര്‍ കാമില്‍ സഖാഫി അധ്യക്ഷത വഹിച്ചു. യുസുഫ് മുസ്‌ലിയാര്‍ കുദിങ്കില വിഷയാവതരണം നടത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved