Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page























ന്യൂഡല്‍ഹി: രണ്ടാം യു.പി.എ സര്‍ക്കാരിനെ പിടിച്ചുലച്ച ടൂ ജി സ്‌പെക്ട്രം അഴിമതി കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. 

മുന്‍ കേന്ദ്രമന്ത്രിയും ഡി.എം.കെ നേതാവുമായ എ. രാജ, ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍, മകളും രാജ്യസഭാംഗവുമായ കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബറുവ, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി, വ്യവസായി ഷാഹിദ് ബല്‍വ, അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ഗൗതം ഡോഷി എന്നിവരടക്കമുള്ള 14 പ്രതികളെയാണ് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഒ.പി. സാഹ്നി വെറുതെ വിട്ടത്.

പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി അഭിപ്രായപ്പെട്ടു.അഞ്ചു വര്‍ഷം നീണ്ട കേസിന്റെ വിചാരണ കഴിഞ്ഞ ഏപ്രിലിലാണ് അവസാനിച്ചത്. രണ്ടു കേസുകള്‍ സി.ബി.ഐയും ഒരു കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് ഫയല്‍ ചെയ്തത്.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്ത അഴിമതിയാണ് അനധികൃത 2 ജി സ്‌പെക്ട്രം അനുവദിച്ചതിലൂടെയുണ്ടായത്. 1.76 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നതായാണ് സിബിഐ കണ്ടെത്തിയത്. രജിസ്റ്റര്‍ ചെയ്ത് രണ്ടു കേസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ഒരു കേസിലുമാണ് പ്രത്യേക സി.ബി.ഐ കോടതി വിധി പറഞ്ഞത്. കേസില്‍ എ. രാജ ഒരുവര്‍ഷത്തിലേറെയും കനിമൊഴി ആറ് മാസവും നേരത്തെ ജയിലില്‍ കിടന്നിരുന്നു.

Leave A Reply