കാവുഗോളി ചൗക്കി: അംഗവൈകല്യം ബാധിച്ചവരെ ഓര്‍ക്കാന്‍ അവരുടെ ജീവിതത്തിന്റെ അപൂര്‍ണ്ണതകളെയും അശരണാവസ്ഥയെയും ഓര്‍ക്കാന്‍ ലോകം സമര്‍പ്പിച്ച ദിവസമാണ് ഡിസംബര്‍ 3 ലോകവികലാംഗ ദിനം അവശതയുടെയും അനാഥത്വത്തിന്റെയും ലോകത്ത് അകപ്പെട്ട വികലാംഗരെ ഓര്‍ക്കാന്‍ വേണ്ടിയാണ് സി വൈ സി സി ചൗക്കി നെഹ്രു യുവകേന്ദ്രയുടെ സഹായത്തോടെ അംഗവൈകല്യം ബാധിച്ചവരെ കണ്ടെത്തി വീല്‍ ചയര്‍ നല്കി കൊണ്ട് ലോക വികലാംഗ ദിനം ആചരിച്ചത്
സി.വൈ.സി.സി.ചൗക്കി രക്ഷാധികാരി അസീസ് കടപ്പുറം റഫീക്ക് കെ.കെ.പുറത്തിന് വീല്‍ ചയര്‍ നല്‍കിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
കാസര്‍ക്കോട് നെഹ്രു യുവ കേന്ദ്ര ജില്ലാ ബ്ലോക്ക് യൂത്ത് കോര്‍ഡിനേറ്റര്‍ മിഷാല്‍ റഹ്മാന്, മുസ്തഫാ തോരവലപ്പ്, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ബഷീര്‍ മൂപ, ഷരീഫ് കല്ലങ്കൈ, സീ.എം.എ.ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു
അസര്‍ കറാമ, മൊയ്തീന് കുന്നില്‍, അഹ്മദ് കടപ്പുറം, സെലീം ലാഞ്ചി, മൊയ്തു കുണ്ടത്തില്‍, ഹമീദ്, അബ്ദു ബഹ്റൈ, സഫുവാന്‍ കുന്നില്‍, ഷിഫാറത്ത്, സാബിക്ക്, ദര്‍വീഷ്, ഹിഷാം, ഷഹ്നാദ്, എന്നിവര്‍ സംബന്ധിച്ചു
സി.വൈ.സി.സി. ചൗക്കി ക്ലബ്ബ് സെക്രട്ടറി സാദിഖ് കടപ്പുറത്തിന്റെ അദ്യക്ഷധയില് ദില്‍ഷാദ് തോരവലപ്പ് സ്വാഗതവും ഫൈസല്‍ വെസ്റ്റ് നന്നിയും പറഞ്ഞു.