Latest News :
Home » , » മുസ്തഫാ ഹാജി തൈകണ്ടിയ്ക്ക് യാത്രയപ്പ് നല്‍കി

മുസ്തഫാ ഹാജി തൈകണ്ടിയ്ക്ക് യാത്രയപ്പ് നല്‍കി

Written By Muhimmath News on Thursday, 7 December 2017 | 17:29


ദുബായ്: 42 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുന്ന യു. എ. ഇ ഐ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വൈസ്പ്രസിഡന്റ് മുസ്തഫാ ഹാജി തൈകണ്ടിയ്ക്ക് ദുബായ് ഐ.എം.സി.സി സംസ്ഥാന കമ്മിറ്റി യാത്രയപ്പ് നല്‍കി.

പ്രസിഡന്റ് താഹിര്‍ കോമോത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞവു കുട്ടിഖാദര്‍ ഉദ്ഘാടനം ചെയ്തു. ഖാന്‍പറയില്‍,റഷീദ് താനൂര്‍, ഖാദര്‍മലപുറം, താഹിറലി പുറപ്പാട്,ഖാദര്‍ ആലംപാടി, അഷ്‌റഫ് തചോടത്ത്, ബക്കര്‍ ഗുരുവായൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി എം റിയാസ് സ്വാഗതവും മുത്തു എരിയാല്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved