Latest News :
മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ മാതാവ് ബീഫാത്വിമ ഹജ്ജുമ്മ (90) നിര്യാതയായി
Home » , , , » മുണ്ട്യത്തടുക്കയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു: രണ്ടുപേര്‍ക്ക് ഗുരുതരം

മുണ്ട്യത്തടുക്കയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു: രണ്ടുപേര്‍ക്ക് ഗുരുതരം

Written By Muhimmath News on Thursday, 7 December 2017 | 09:52
























ബദിയടുക്ക: മുണ്ട്യത്തടുക്ക ഗുണാജെയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 18 കാരന്‍ ദാരുണമായി മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് ചൂരി നൂറുല്‍ ഹുദാ മസ്ജിദ് ഇമാം മുണ്ട്യത്തടുക്ക വമ്പത്തടുക്കയിലെ അബ്ബാസ് മുസ്ലിയാരുടെ മകന്‍ മുഹമ്മദ് മിദ്‌ലാജാ (18)ണ് മരിച്ചത്. 

ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം. പെര്‍ളയില്‍ നിന്ന് വരികയായിരുന്ന ബൈക്കും പള്ളത്ത് നിന്ന് ഗുണാജെയിലേക്ക് പോവുകയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മിദ്‌ലാജിനെ ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അപകടത്തില്‍ അവിനാഷ്, മുത്തു എന്നിവര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ അവിനാഷിനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

റുഖിയയാണ് മിദ്‌ലാജിന്റെ മാതാവ്. സഹോദരങ്ങള്‍: അമീര്‍, ഹമീദ്, അര്‍ഷാദ്, കബീര്‍, ഫാറൂഖ്, ഹസീന, ഫര്‍സാന, ഫൈറൂസ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved