Latest News :
Home » , , » ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമിടിച്ച് യുവാവ് മരിച്ചു

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമിടിച്ച് യുവാവ് മരിച്ചു

Written By Muhimmath News on Monday, 25 December 2017 | 11:58
























ഉദുമ: കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. കോട്ടിക്കുളം ബീച്ച് റോഡിലെ പരേതരായ ശങ്കരന്‍-രാജീവി ദമ്പതികളുടെ മകന്‍ രമേശന്‍ (38) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.30 മണിയോടെ പാലക്കുന്നിലാണ് അപകടമുണ്ടായത്.

റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ തീര്‍ത്ഥാടക സംഘം സഞ്ചരിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. ഈ സംഘം തന്നെ രമേശനെ ഇടിച്ച വാഹനത്തില്‍ കയറ്റി കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മണിയോടെ മരണം സംഭവിച്ചു. 

ഭാര്യ: ചന്ദ്രാവതി. സഹോദരങ്ങള്‍: ഗോപി, ശര്‍മ്മിള, രമ. മൃതദേഹം കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved