Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

Written By Muhimmath News on Monday, 18 December 2017 | 12:15

കോഴിക്കോട്: ബസും ബൈക്കും കൂട്ടിയിടിച്ച് ഒരേ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. നഗരത്തിനു സമീപം മൂഴിക്കലില്‍ ആണ് അപകടം നടന്നത്. മലാപ്പറമ്പ് മുതിരക്കാളിയില്‍ പ്രജിത്, ഭാര്യ ഷിംന (36), മകന്‍ അഭിഷേക് (13) എന്നിവരാണു മരിച്ചത്. ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക് ബസിനടിയില്‍പ്പെടുകയായിരുന്നു.

ഷിംനയും അഭിയും സംഭവ സ്ഥലത്തും പ്രജിത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും വെച്ചാണ് മരിച്ചത്. വൈകീട്ട് ആറു മണിയോടെ വെള്ളിമാട്കുന്നിനു സമീപമാണ് അപകടം. കര്‍ണാടകയില്‍ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസാണ് ബൈക്കില്‍ ഇടിച്ചത്. മലാപറമ്പ് വേദവ്യാസ സ്‌കൂളിന് സമീപം കട നടത്തി വരികയായിരുന്നു പ്രജിത്ത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved