Latest News :
Home » , » സ്‌കൂട്ടറില്‍ കാറിടിച്ച് ഇലക്ട്രീഷ്യന്‍ മരിച്ചു

സ്‌കൂട്ടറില്‍ കാറിടിച്ച് ഇലക്ട്രീഷ്യന്‍ മരിച്ചു

Written By Muhimmath News on Wednesday, 27 December 2017 | 13:13

കാഞ്ഞങ്ങാട്: സ്‌കൂട്ടറില്‍ കാറിടിച്ച് ഇലക്ട്രീഷ്യന്‍ മരിച്ചു. ചിത്താരി ചാമുണ്ഡിക്കുന്ന് മീത്തല്‍ വീട്ടില്‍ സുനില്‍കുമാര്‍ (40) ആണ് മരിച്ചത്. 

ചൊവ്വാഴ്ച രാത്രി ചിത്താരി ഇലക്ട്രിക്‌സിറ്റി ഓഫീസ് പരിസരത്താണ് അപകടം. കെ.എല്‍. 60 എല്‍ 7659 നമ്പര്‍ സ്‌കൂട്ടറില്‍ പയ്യന്നൂരില്‍നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന കാറിടിക്കുകയായിരുന്നു. 

അപകടത്തില്‍പെട്ട സുനില്‍കുമാറിനെ ആദ്യം കാഞ്ഞങ്ങാട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുനില്‍കുമാറിന് ഭാര്യയും മക്കളുമുണ്ട്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved