Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , , , » പരിശോധനയ്ക്ക് പോലിസ് കൈകാണിച്ചപ്പോള്‍ നിര്‍ത്തിയ ബൈക്കില്‍ കാറിടിച്ചു; ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

പരിശോധനയ്ക്ക് പോലിസ് കൈകാണിച്ചപ്പോള്‍ നിര്‍ത്തിയ ബൈക്കില്‍ കാറിടിച്ചു; ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

Written By Muhimmath News on Sunday, 31 December 2017 | 10:32




കാസര്‍കോട്: വാഹന പരിശോധനയ്ക്ക് പോലിസ് കൈകാണിച്ച് നിര്‍ത്തിയ ബൈക്കില്‍ പിന്നാലെ വന്ന കാറിടിച്ച് ഗുരുതരമായി 
പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. അണങ്കൂര്‍ കൊല്ലമ്പാടി സ്വദേശി ഇബ്‌റാഹിമിന്റെ മകന്‍ സുഹൈല്‍ (20) ആണ് മരിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ കാസര്‍കോട് നിന്നും കൊല്ലമ്പാടിയിലെ വീട്ടിലേക്ക് പോകുന്നതിനിടെ അണങ്കൂര്‍ മെഹ്ബൂബ് റോഡില്‍ പോലീസ് കൈകാണിച്ചതിനെ തുടര്‍ന്ന് ബൈക്ക് നിര്‍ത്തിയതായിരുന്നു സുഹൈല്‍. ബൈക്ക് പരിശോധിക്കുന്നതിനിടെ പിറകിലൂടെ അമിത വേഗതയില്‍ വന്ന കാര്‍ ബൈക്ക് സഹിതം എല്ലാവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.


ഗുരുതരമായി പരിക്കേറ്റ സുഹൈല്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ് 12.30 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

സഹോദരങ്ങള്‍: സഫുവാന്‍, സാനിയ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved