Latest News :
അറഫ സംഗമത്തിന് പരിസമാപ്തി; ഹാജിമാര്‍ മുസ്ദലിഫയില്‍
Home » » നിയന്ത്രണം തെറ്റിയ ടിപ്പര്‍ മണല്‍തിട്ടയില്‍ ഇടിച്ചു; ഡ്രൈവര്‍ക്ക് ഗുരുതരം

നിയന്ത്രണം തെറ്റിയ ടിപ്പര്‍ മണല്‍തിട്ടയില്‍ ഇടിച്ചു; ഡ്രൈവര്‍ക്ക് ഗുരുതരം

Written By Muhimmath News on Saturday, 2 December 2017 | 18:46




കാഞ്ഞങ്ങാട്: ചാറ്റല്‍ മഴയില്‍ നിയന്ത്രണം വിട്ട് മണല്‍ തിട്ടയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ തകര്‍ന്ന ടിപ്പര്‍ ലോറിക്കിടയില്‍ കുടുങ്ങിയ ഡ്രൈവറെ രണ്ടരമണിക്കൂറിനുശേഷം രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ തൃശൂര്‍ സ്വദേശി യു എസ് വിഷ്ണു സന്തോഷി(30)നെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞ്, രാജപുരം, പാലങ്കല്ലിലാണ് അപകടം. മുന്‍ ഭാഗം തകര്‍ന്ന ടിപ്പറിന്റെ കാബിനകത്ത് കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് രാജപുരം പോലീസും  കുറ്റിക്കോലില്‍ നിന്നു ഫയര്‍ഫോഴ്‌സും എത്തി രണ്ടര മണിക്കൂര്‍ നേരം നടത്തിയ ശ്രമത്തിനു ശേഷമാണ് ഡ്രൈവറെ പുറത്തെടുത്തത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved