കാറുകള്‍ കുട്ടിയിടിച്ച് 6 പേര്‍ക്ക് പരിക്ക്; രണ്ട് കുട്ടികള്‍ക്ക് ഗുരുതരം
ചെമ്മനാട്: കാറുകള്‍ കുട്ടിയിടിച്ച് 6 പേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ട് കുട്ടികളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് ചെമ്മനാടിനും ചളിയങ്കോടിനും ഇടയിലാണ് അപകടം
കാസര്‍കോട്ട് നിന്നും മേല്‍പറമ്പ് ഭാഗത്തേക്ക് പോവുകയായി സ്വിഫ്റ്റ് ഡിസയര്‍ കാറും മേല്‍പറമ്പ് ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന വാഗണ്‍ ആര് കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ റോഡരികില്‍ നിര്‍ത്തി ഫോണില്‍ സംസാരിച്ച് കെണ്ടിരിക്കുകയായിരുന്ന ബൈക്ക് യാത്രക്കാരനും നിസാരമായി പരിക്കേറ്റു.
വിവരമറിഞ്ഞ് കാസര്‍കോട് ട്രാഫിക് പോലീസും സ്ഥലത്തെത്തിയിരുന്നു. വാഗണ്‍ ആര് കാറും സ്വിഫ്റ്റ് ഡിസയര്‍ കാറും ഭാഗികനായി തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ സ്ത്രീകളെയും കുട്ടികളെയുമുള്പ്പെടെയുള്ളവരെ കാറില്‍നിന്നും പുറത്തെടുത്തത്. മധൂര്‍ സ്വദേശികളാണ് അപകടത്തില്‍പെട്ടതെന്നാണ് സൂചന.
Post a Comment