Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » » കാഞ്ഞങ്ങാട് സൗത്തില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് എഴുപതുകാരിക്ക് പരിക്കേറ്റു

കാഞ്ഞങ്ങാട് സൗത്തില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് എഴുപതുകാരിക്ക് പരിക്കേറ്റു

Written By Muhimmath News on Friday, 29 December 2017 | 19:48




കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസി ബസിടിച്ച് എഴുപതുകാരിക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് സൗത്ത് മൂവാരികുണ്ടിലെ കോരന്‍ നായരുടെ ഭാര്യ പി ജാനകി ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ കാഞ്ഞങ്ങാട് സൗത്തില്‍ വെച്ചാണ് സംഭവം. ജാനകി റോഡ് മുറിച്ച് കടക്കുമ്പോള്‍ കാഞ്ഞങ്ങാട് നിന്നും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ഇവരെ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ റോഡരികിലേക്ക് തെറിച്ചു വീണ ജാനകിയെ ഉടന്‍ തന്നെ പരിസരവാസികള്‍ ജില്ലാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജാനകിയുടെ തലക്കും കാലിനുമാണ് പരിക്ക്. പ്രഥമ ശുശ്രുഷക്ക് ശേഷം മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved