Latest News :
...
Home » , , » ബൈക്കിടിച്ച് റെയില്‍വേ ഗെയ്റ്റ് തകര്‍ന്നു: ട്രെയിനുകള്‍ നിര്‍ത്തിയിട്ടു

ബൈക്കിടിച്ച് റെയില്‍വേ ഗെയ്റ്റ് തകര്‍ന്നു: ട്രെയിനുകള്‍ നിര്‍ത്തിയിട്ടു

Written By Muhimmath News on Thursday, 7 December 2017 | 19:31


തൃക്കരിപ്പൂര്‍: ബൈക്കിടിച്ച് റെയില്‍വേ ഗെയ്റ്റ് തകര്‍ന്നു. സിഗ്‌നല്‍ സംവിധാനം താറുമായതിനാല്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ടു. തൃക്കരിപ്പൂരിനും ചന്തേര റെയില്‍വേ സ്റ്റേഷനും ഇടയിലുള്ള ഉദിനൂര്‍ 267 നമ്പര്‍ റെയില്‍വേ ഗെയ്റ്റില്‍ വ്യാഴായ്ച
 രാവിലെ എട്ടരയോടെയാണ് സംഭവം. സിഗ്‌നല്‍ സംവിധാനം തകരാറിലായതിനാല്‍ ഇരു ഭാഗങ്ങളിലേക്കുമുള്ള മലബാര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം എക്‌സ്പ്രസ്, പാസഞ്ചര്‍ ട്രയിനുകള്‍ തുടങ്ങിയവ സിഗ്‌നല്‍ കിട്ടാതെ ഗെയ്റ്റ് പരിസരത്ത് നിര്‍ത്തിയിടേണ്ടിവന്നു. തുടര്‍ന്ന് ഗെയ്റ്റ്മാന്‍ കയ്യിലുള്ള പച്ചക്കൊടി വീശി സിഗ്‌നല്‍ നല്‍കിയാണ് ട്രെയിനുകള്‍ കടന്നുപോയത്. 


അതുപോലെത്തന്നെ റോഡിനു കുറുകെ ഗെയ്റ്റ് തകര്‍ന്നു കിടക്കുന്നതിനാല്‍ ഉദിനൂര്‍, പടന്ന ഭാഗത്തേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. പയ്യന്നൂരില്‍ നിന്നുമുള്ള എഞ്ചിനീറിംഗ് വിഭാഗം എത്തിയതിനു ശേഷമാണ് തകര്‍ന്ന ഗെയ്റ്റും തുടര്‍ന്ന് സിഗ്‌നല്‍ സംവിധാനങ്ങളും ശരിയാക്കിയത്.  വ്യാഴായ്ച രാവിലെ എട്ടരയോടെ ഗെയ്റ്റ് അടക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഗെയ്റ്റില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കേസെടുത്തു .ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ഗെയ്റ്റ് തകര്‍ന്നു കിടക്കുന്നതിനാല്‍ സൈക്കിള്‍ യാത്രക്കാരായ ഉദിനൂര്‍ സെന്‍ട്രല്‍, ഉദിനൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നവിടങ്ങളിലേക്കുള്ള നൂറുക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കുഴങ്ങി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved