കാരന്തൂര്‍ : മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച യു.എ.ഇയിലെ അഡ്നോക്ക് കമ്പനിയില്‍ തൊഴില്‍ ചെയ്യുന്ന മലയാളികളുടെ ഫാമിലി മീറ്റ് സമാപിച്ചു. മര്‍കസ് മുഖേനെ യു.എ.ഇയിലെ അഡ്നോക്ക് കമ്പനിയില്‍ ഇതിനകം 5000 ആളുകള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം പേര് ചടങ്ങില്‍ പങ്കെടുത്തു. മര്‍കസ് ചാന്സ്ലര് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.
തൊഴിലില്ലായ്മ ആഗോളവ്യാപക പ്രതിസന്ധിയായ ഇക്കാലത്ത് അഡ്നോക്കിലൂടെ ആയിരങ്ങള്‍ക്ക് സുരക്ഷിതവും സംതൃപ്തകരവുമായ ജോലി നല്കി കേരളത്തിലെ വിവിധ കുടുംബങ്ങളെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് എത്തിക്കാന്‍ മര്‍കസിന് കഴിഞ്ഞു എന്നത് അഭിമാനകരമാണെന്ന് കാന്തപുരം പറഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം സാമൂഹികവും ജീവകാരുണ്യപരവുമായ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ നാല്പത് വര്‍ഷമായി നടത്തുന്ന ഇടപെടലുകളിലൂടെ രാജ്യത്തെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് മുഖ്യധാരയിലെത്താനുള്ള നിരവധി അവസരങ്ങളൊരുക്കുകയായിരുന്നു മര്‍കസെന്നും അദ്ദേഹം പറഞ്ഞു.
മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. യു.എ.ഇ മര്‍കസ് അഡ്നോക്ക് ആക്ടിംഗ് പ്രസിഡന്റ് ഹാരിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഖാസിം തുറാബ് പ്രാര്ത്ഥ നിര്‍വ്വഹിച്ചു. ഫാമിലി ട്രൈനിംഗ് സെഷന് ഡോ.ബി.എം മുഹ്സിന്, കിഡ്സ് ഇംപ്രൂവ്മെന്റ് സെഷന് പി.എച്ച് അബ്ദുസലാം എന്നിവര്‍ നേതൃത്വം നല്കി. സി.പി ഉബൈദ് സഖാഫി, മര്‍സൂഖ് സഅദി, റശീദ് പുന്നശ്ശേരി, റശീദ് സഖാഫി, മൂസ ഹാജി, അന്‍വര്‍ കെ.കെ, അസീസ് കക്കോവ്, വി.പി.എം ശാഫി ഹാജി, മുഹമ്മദലി സഖാഫി പ്രസംഗിച്ചു. മുഹമ്മദ് ഇരിങ്ങണ്ണൂര്‍ സ്വാഗതവും സലാമുദ്ദീന്‍ നെല്ലാങ്കണ്ടി നന്ദിയും പറഞ്ഞു.

Post a Comment