Latest News :
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
Home » , » ആധാര്‍ ബന്ധിപ്പിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ആധാര്‍ ബന്ധിപ്പിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Written By Muhimmath News on Thursday, 7 December 2017 | 10:14

ബോവിക്കാനം: സുന്നി സംഘടനകളായ കേരള മുസ്ലീം ജമാഹത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് ആലൂര്‍ യൂണിറ്റ് കമ്മിറ്റിയുടെയും ബി.എസ്.എന്‍.എല്‍ ബോവിക്കാനം എക്‌സ്‌ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ബി.എസ്.എന്‍.എല്‍ സിം നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. 

താജുല്‍ ഉലമ സാന്ത്വന കേന്ദ്ര പരിസരത്ത് നടന്ന പരിപാടി സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും  ഏറെ ഉപകരിക്കുന്ന ക്യാമ്പാണെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു. സുന്നി നേതാക്കളും ബി.എസ്.എന്‍.എല്‍ ജീവനക്കാരും സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved