Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , » താജുല്‍ ഉലമ, നൂറുല്‍ ഉലമ അനുസ്മരണം ജനുവരി 10ന്

താജുല്‍ ഉലമ, നൂറുല്‍ ഉലമ അനുസ്മരണം ജനുവരി 10ന്

Written By Muhimmath News on Saturday, 30 December 2017 | 20:19



മൊഗ്രാല്‍ പുത്തൂര്‍ : കേരളം മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് മൊഗര്‍ യൂണിറ്റിന്റെ കീഴില്‍ വര്‍ഷത്തില്‍ നടത്തിവരാറുള്ള താജുല്‍ ഉലമ നൂറുല്‍ ഉലമ അനുസ്മരണം ജനുവരി 10 ബുധനാഴ്ച താജുല്‍ ഉലമ നഗര്‍ മൊഗറില്‍ വെച്ച് നടക്കും. പരിപാടിയില്‍ ഹുസൈന്‍ സഅദി കെ സി റോഡ് മുഖ്യ പ്രഭാഷണം നടത്തും. സമാപന കൂട്ടു പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ഫക്രുദ്ധീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. അസര്‍ നിസ്‌കാരത്തിന് ശേഷം നടക്കുന്ന മൗലീദ് സദസ്സിന് ഉസ്മാന്‍ ഉസ്താദ് മൊഗര്‍ നേതൃത്വം നല്‍കും. മര്‍കസുല്‍ മൈമന്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ബുര്‍ദ ആസ്വദനത്തിനു സയ്യിദ് ബദ്‌റുദ്ധീന്‍ തങ്ങള്‍ നേതൃത്വം നല്‍കും.

സ്വാഗത സംഘം ചെയര്‍മാനായി ശാഫി പുഴക്കര, കണ്‍വീനര്‍ ഹമീദ് ട്രഷറര്‍ അഷ്‌റഫ് പുതിയങ്ങാടി തുടങ്ങിയവരെ തെരഞ്ഞെടുത്തു.

യോഗം അബൂബക്കറുടെ അദ്ധ്യക്ഷതയില്‍ സാജിദ് മുസ്ലിയാര്‍ മൊഗര്‍ ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ ഉസ്താദ് ദുആക്ക് നേതൃത്വം നല്‍കി. സലാം ,സുലൈമാന്‍, ആഷിഖ്, ഹസ്സന്‍, മുഹമ്മദ് തങ്ങള്‍, ഹമീദ്,അബ്ബാസ്, മുഹമ്മദ് ,അബ്ദുല്ല കുഞ്ഞി, ഗൗസ്, അമുഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു. സഈദ് മാസ്റ്റര്‍ സ്വാഗതവും ഫാറൂഖ് മൊഗര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved