Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
കെയ്‌റോ: ജറുസലേമിനെ ഇസ്രഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള യു.എസ് നീക്കത്തിനെതിരെ അറബ് ലീഗ്. ഇത് നടപ്പിലാക്കുകയാണെങ്കില്‍ അത് യു.എസിന്റെ ചരിത്രപരമായ നിലപാടില്‍ നിന്നുള്ള മാറ്റമാവുമെന്നും അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നുമാണ് അറബ് ലീഗിന്റെ മുന്നറിയിപ്പ്.

' ജറുസലേമിനെ അധിനിവേശ ഫലസ്തീന്‍ നഗരമായും അധിനിവേശ ഫലസ്തീനിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായും പരിഗണിക്കുന്ന യു.എസിന്റെ ചരിത്രപരമായ നിലപാടില്‍ നിന്നുള്ള മാറ്റവും ഈ നീക്കം നടപ്പിലായാല്‍.' അറബ് ലീഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ സയ്യിദ് അബു അലി പറഞ്ഞു.

ജറുസലേമിനെ ഇസ്രഈലിന്റെ തലസ്ഥാനമായി അംഗീകരിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നതായി വെള്ളിയാഴ്ച യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇസ്രഈലിലെ ടെല്‍ അവിവിലുള്ള യു.എസ് എംബസി ജറുസലേമിലേക്കു മാറ്റുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പു കാമ്പെയ്‌നിന്റെ സമയത്ത് ട്രംപ് വാക്കുനല്‍കിയിരുന്നു.

യു.എസിന്റെ ഈ നീക്കം അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനം തുടരാന്‍ ഇസ്രഈലിന് പച്ചക്കൊടി നല്‍കുന്നതാണെന്നും അബു അലി പറഞ്ഞു. കൂടാതെ ഫലസ്തീന്‍ ഭൂമിയ്ക്കുമേല്‍ ഇസ്രഈലിന്റെ അധിനിവേശത്തിന് സഹായം നല്‍കുന്നതാണഎന്നും അദ്ദേഹം ആരോപിച്ചു.

Leave A Reply