Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page























മലപ്പുറം: അറബി ഭാഷാരംഗത്ത് മികച്ച സേവനം നല്‍കുന്നവര്‍ക്ക് മഅ്ദിന്‍ അക്കാദമി നല്‍കുന്ന സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ മെമ്പറുമായ കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ക്ക്. അറബിഭാഷാ പഠന രംഗത്തും പ്രചാരണ മേഖലയിലും നല്‍കിയ സേവനം പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷംരൂപയും പ്രശസ്തി പത്രവും ഉപഹാരവുമടങ്ങിയ അവാര്‍ഡ് 2018 ജനുവരി 11ന് വ്യാഴാഴ്ച മഅ്ദിന്‍ കാമ്പസില്‍ നടക്കുന്ന സമ്മേളനത്തില്‍ സമ്മാനിക്കും. 

അറബി ഭാഷാ അദ്ധ്യാപന രംഗത്ത് 56 വര്‍ഷമായി സേവനം തുടരുന്ന അദ്ദേഹം ഊരകം, പുത്തന്‍ പീടിക, പൊന്മള, കൊണ്ടോട്ടി, കൊളപ്പുറം, ചെറുമുക്ക്, എടക്കഴിയൂര്‍, പൊടിയാട്, സൗത്ത് പല്ലാര്‍, കരുവാരക്കുണ്ട്, കോട്ടൂര്‍, കാസര്‍ഗോഡ് സഅ്ദിയ്യ, മഞ്ചേരി ഹികമിയ്യ, എടവണ്ണപ്പാറ ദാറുല്‍ അമാന്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പതിമൂന്ന് വര്‍ഷമായി തെന്നല സി.എം മര്‍കസ് പ്രിന്‍സിപ്പലാണ്.

1988 ല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി. ഉസ്താദുല്‍ അസാതീദ് ഒ.കെ സൈനുദ്ധീന്‍ കുട്ടി മുസ്‌ലിയാര്‍ പ്രധാന അദ്ധ്യാപകനായിരുന്നു. പ്രമുഖ പണ്ഡിതരായ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, മൊയ്തീന്‍ കുട്ടി ബാഖവി പൊന്മള, ഇസ്മാഈല്‍ മുസ്‌ലിയാര്‍ ചാപ്പനങ്ങാടി, ഹനീഫ മുസ്‌ലിയാര്‍ പുത്തനത്താണി എന്നിവര്‍ പ്രധാന ശിഷ്യരാണ്.

സമസ്ത പ്രസിഡണ്ട് റഈസുല്‍ ഉലമാ ഇ.സുലൈമാന്‍ മുസ്‌ലിയാര്‍, സമസ്ത ഉപാധ്യക്ഷന്‍ നിബ്രാസുല്‍ ഉലമാ എ.കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കന്‍സുല്‍ ഉലമാ ചിത്താരി ഹംസ മുസ്‌ലിയാര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് നല്‍കിയിട്ടുള്ളത്. 

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അവാര്‍ഡ് പ്രഖ്യാപനം നടത്തി. 

അറബി ദിനാചരണത്തിന്റെ ഭാഗമായി മഅ്ദിന്‍ കാമ്പസില്‍ നടക്കുന്ന ഫിയസ്ത അറബിയ്യ പരിപാടികള്‍ക്ക് തുടക്കമായി. പ്രമുഖ ബ്രിട്ടീഷ് കനേഡിയന്‍ കവി പോള്‍ അബ്ദുല്‍ വദൂദ് സതര്‍ലന്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജനുവരി ആദ്യവാരം സമാപിക്കുന്ന ഫിയസ്തയുടെ ഭാഗമായി അറബിക് പവര്‍പോയിന്റ് പ്രസന്റേഷന്‍, വര്‍ക്ക് ഷോപ്പ്, രചനാ ക്യാമ്പുകള്‍, സാഹിത്യ കൂട്ടായ്മകള്‍, സെമിനാര്‍, അവാര്‍ഡ് ദാനം എന്നിവ നടക്കും

Leave A Reply