Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » » കാര്‍ തടഞ്ഞുനിര്‍ത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി റിമാന്‍ഡില്‍; കൂട്ടാളികളെ തിരയുന്നു

കാര്‍ തടഞ്ഞുനിര്‍ത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി റിമാന്‍ഡില്‍; കൂട്ടാളികളെ തിരയുന്നു

Written By Muhimmath News on Monday, 4 December 2017 | 12:11

വിദ്യാനഗര്‍: കാര്‍ തടഞ്ഞുനിര്‍ത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ മുഖ്യപ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഉളിയത്തടുക്ക ബിലാല്‍ നഗറിലെ കെ.ഇ അബ്ദുല്‍ സമദിനെ (24)യാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ നായന്മാര്‍മൂലയില്‍ വെച്ചാണ് കര്‍ണാടക സ്വദേശിയായ മുഹമ്മദ് ഹാരിസിനെ കാര്‍ തടഞ്ഞുനിര്‍ത്തി സമദിന്റെ നേതൃത്വത്തിലുള്ള സംഘം കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും പണം തട്ടിയെടുക്കുകയും ചെയ്തത്. സമദിന്റെ കൂടെ മൂന്നുപേരും ഉണ്ടായിരുന്നു. സമദ് അറസ്റ്റിലായതോടെ കൂട്ടാളികളെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ശക്തമാക്കി. നിരവധി കേസുകളില്‍ പ്രതിയാണ് സമദ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved