Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » » ബി ജെ പി പ്രവര്‍ത്തകരെ വീടുകയറി അക്രമിച്ചകേസില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയടക്കം 2 പേര്‍ റിമാന്റില്‍

ബി ജെ പി പ്രവര്‍ത്തകരെ വീടുകയറി അക്രമിച്ചകേസില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയടക്കം 2 പേര്‍ റിമാന്റില്‍

Written By Muhimmath News on Tuesday, 26 December 2017 | 12:29

കാസര്‍കോട്: സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ബി ജെ പി പ്രവര്‍ത്തകരെ വീടുകയറി അക്രമിച്ച സംഭവത്തില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി അടക്കം രണ്ടുപേര്‍ അറസ്റ്റില്‍. 

സി പി എം കപ്പണയടുക്കം ബ്രാഞ്ച് സെക്രട്ടറി എം ജനാര്‍ദ്ദന (40), പെരുമ്പള നുള്ളിത്തൊട്ടിയിലെ കെ ഗോപാലന്‍ (38 എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ മൂന്നുപേരെകൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. 308 വകുപ്പ് പ്രകാരം വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്.

കപ്പണയടുക്കത്തെ ടി ചന്ദ്രനാഥ് (51), ഭാര്യ എം ഗീത (40), ഓംപ്രസാദ് (32) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. അനധികൃതമായി ബി ജെ പി സ്ഥാപിച്ച കപ്പണയടുക്കത്തെ ബസ് സ്റ്റോപ് പോലീസ് ഇടപ്പെട്ട് നീക്കം ചെയ്തിരുന്നു. ഇതിനു പിന്നാലെ സി പി എം സ്ഥാപിച്ച ബസ് സ്റ്റോപ്പിന് കരി ഓയില്‍ ഒഴിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് വീടു കയറി അക്രമിച്ചത്. 

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ജനാര്‍ദ്ദനനെയും ഗോപിനാഥിനെയും കസ്റ്റഡിയിലെടുക്കുകയും തിങ്കളാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved