Latest News :
...
Home » » കുമ്പള ടൗണില്‍ മദ്യവില്‍പ്പന; സോഡാകമ്പനി ഉടമ അറസ്റ്റില്‍

കുമ്പള ടൗണില്‍ മദ്യവില്‍പ്പന; സോഡാകമ്പനി ഉടമ അറസ്റ്റില്‍

Written By Muhimmath News on Wednesday, 6 December 2017 | 18:03



കുമ്പള: കുമ്പള ടൗണില്‍ മദ്യ വില്‍പ്പന നടത്തുകയായിരുന്ന സോഡാകമ്പനി ഉടമയെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുമ്പള ചേടിഗുമ്മയിലെ കെ. രമേശ് (47) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 22 കുപ്പി കര്‍ണ്ണാടക നിര്‍മ്മിത മദ്യം പിടിച്ചെടുത്തു. 


രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വേഷം മാറിയെത്തിയാണ് എക്‌സൈസ് സംഘം മദ്യവില്‍പ്പന പിടികൂടിയത്. സോഡാകമ്പനിയുടെ സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം. ആവശ്യക്കാരെത്തുമ്പോള്‍ ഇവിടെ നിന്ന് മദ്യം നല്‍കുകയാണ് രമേശയുടെ രീതിയെന്ന് എക്‌സൈസ് സംഘം പറഞ്ഞു.

കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിജു, പ്രിവന്റീവ് ഓഫീസര്‍ എ.ബി അബ്ദുല്ല, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved