Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page

ബന്തിയോട്: ബന്തിയോട്ട് ലോറിക്ക് കല്ലെറിഞ്ഞ കേസില്‍ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ബന്തിയോട്ടെ വിനയനാ(32)ണ് അറസ്റ്റിലായത്. ഇന്ന് രാവിലെ അടുക്കയില്‍ വെച്ചാണ് അറസ്റ്റ്. മഹാരാഷ്ട്രയില്‍ നിന്ന് പാര്‍സലുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിക്ക് നേരെ നവംബര്‍ 24ന് പുലര്‍ച്ചെയാണ് ബന്തിയോട്ട് വെച്ച് കല്ലേറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ബന്തിയോട് എസ്.ടി കോളനിയിലെ ധീരജ്, മധു, കൃഷ്ണന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ലോറിക്ക് കല്ലെറിഞ്ഞ് പോകുന്നതിനിടെ രണ്ട് പേര്‍ സഞ്ചരിച്ച ബൈക്ക് ബന്തിയോട്ട് മറിഞ്ഞിരുന്നു. ഇരുവരും ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ബൈക്കിന്റെ രേഖകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

ഇന്ന് പിടിയിലായ വിനയന്‍ ഒന്നരമാസം മുമ്പ് കുക്കാറില്‍ കെ.എസ്.ആര്‍.ടി.സി ബസിന് കല്ലെറിഞ്ഞ കേസിലും പ്രതിയാണെന്ന് പോലീസ് സംശയിക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണ്.
Leave A Reply