Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page



കാസര്‍കോട്: വധശ്രമം ഉള്‍പ്പെടെ 17ഓളം കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. അണങ്കൂര്‍ ബെദിരയിലെ കൈസറാ(28)ണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് അണങ്കൂരില്‍ വെച്ച് കാസര്‍കോട് സി.ഐ. സി.എ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലാണ് കൈസറിനെ അറസ്റ്റ് ചെയ്തത്. പെരിയടുക്കയിലെ ഭട്ട്യ ഉദയന്‍ എന്ന ഉദയനെ കമ്പാര്‍ റോഡില്‍ വെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ഉള്‍പ്പെടെ 17ഓളം കേസുകളില്‍ കൈസര്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.


അതേ സമയം കൊലയുള്‍പ്പെടെ 12 ഓളം കേസുകളില്‍ പ്രതിയായ ബട്ടംപാറയിലെ മഹേഷി(22)നെ നേരത്തെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. മഹേഷ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാണ്ടിലാണ്. നിരവധി കേസുകളില്‍ പ്രതിയായ ഏഴ് പേരെ കൂടി നിരീക്ഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെയും കാപ്പ ചുമത്തും. അതേ സമയം നിരവധി കേസുകളില്‍ പെട്ട് കോടതിയില്‍ ഹാജരാവാതെ മുങ്ങി നടക്കുന്നവര്‍ക്കെതിരെയും നടപടി ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.
Leave A Reply