Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » » കട കുത്തിത്തുറന്ന് മോഷണം; മൂന്ന് പേര്‍ അറസ്റ്റില്‍

കട കുത്തിത്തുറന്ന് മോഷണം; മൂന്ന് പേര്‍ അറസ്റ്റില്‍

Written By Muhimmath News on Monday, 18 December 2017 | 17:00



മഞ്ചേശ്വരം: മഞ്ചേശ്വരത്തെ കട കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിക്കുന്നതിനിടെ മൂന്ന് പേരെ നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു. സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യാവറിലെ അബൂബക്കര്‍ സിദ്ദിഖ് (18), മഞ്ചേശ്വരത്തെ അഹമ്മദ് നിസാമുദ്ദീന്‍ (18), 17കാരന്‍ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് മഞ്ചേശ്വരത്തെ കട കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നംഗ സംഘത്തെ നാട്ടുകാര്‍ പിടിച്ചത്.  മഞ്ചേശ്വരം പദവിലെ അബൂബക്കര്‍ സിദ്ദിഖിന്റെ കട കുത്തിത്തുറന്ന് 500 രൂപ മോഷ്ടിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved