Latest News :
...
Home » » ബൈക്കില്‍ കടത്തുകയായിരുന്ന 25 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍

ബൈക്കില്‍ കടത്തുകയായിരുന്ന 25 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍

Written By Muhimmath News on Thursday, 21 December 2017 | 17:26


ബദിയഡുക്ക: ബൈക്കില്‍ കടത്തുകയായിരുന്ന 25 കുപ്പി വിദേശ മദ്യവുമായി ബാഡൂര്‍ സ്വദേശിയെ ബദിയഡുക്ക പോലീസ് അറസ്റ്റു ചെയ്തു. ബാഡൂരിലെ ദീപക്കി(24)നെയാണ് ബാഡൂര്‍ കള്ള്ഷാപ്പിന്റെ പരിസരത്ത് വെച്ച് ഇന്നലെ ഉച്ചക്കു പിടികൂടിയത്. 

കര്‍ണ്ണാടകയില്‍ നിന്നും മദ്യം കടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കാത്തുനില്‍ക്കുന്നതിനിടെ നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്നാണ് മദ്യവും ബൈക്കും ദീപക്കിനെയും പിടികൂടിയതെന്നു പോലീസ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved