Latest News :
Home » » ആറര കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശി മൂവാറ്റുപുഴയില്‍ പിടിയില്‍

ആറര കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശി മൂവാറ്റുപുഴയില്‍ പിടിയില്‍

Written By Muhimmath News on Monday, 25 December 2017 | 20:13


മൂവാറ്റുപുഴ: ആറര കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശി മൂവാറ്റുപുഴയില്‍ പിടിയില്‍. ആന്ധ്ര സ്വദേശിയായ പൂര്‍ണ ചന്ദ്രയാണ് പിടിയിലായത്. മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ വെച്ചാണ് ഇയാളെ എക്‌സൈസ് സംഘം പിടികൂടുന്നത്. ആന്ധ്രയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് എത്തിച്ച് എറണാകുളം, കോട്ടയം ജില്ലകളില്‍ വിതരണം ചെയ്യുകയാണ് പതിവ്.



കഴിഞ്ഞ ദിവസം കഞ്ചാവ് വാങ്ങി മറിച്ചു വില്‍ക്കുന്ന ചിലരെ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന്? ലഭിച്ച വിവരത്തിനെറ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് പിടികൂടുന്നത്. മധ്യ കേരളത്തിശല കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരനാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved