Latest News :
കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷം; സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങുന്നു
Home » , , » പുതുവര്‍ഷ ദിനത്തില്‍ ആദ്യം പിറക്കുന്ന പെണ്‍കുഞ്ഞിന് കിടിലന്‍ സമ്മാനമൊരുക്കി ബംഗളൂരു നഗരസഭ

പുതുവര്‍ഷ ദിനത്തില്‍ ആദ്യം പിറക്കുന്ന പെണ്‍കുഞ്ഞിന് കിടിലന്‍ സമ്മാനമൊരുക്കി ബംഗളൂരു നഗരസഭ

Written By Muhimmath News on Friday, 29 December 2017 | 19:07




ബംഗളൂരു: പുതുവര്‍ഷദിനത്തില്‍ നഗരത്തില്‍ പിറക്കുന്ന ആദ്യത്തെ പെണ്‍കുഞ്ഞിന് കിടിലന്‍ പുതുവത്സര സമ്മാനവുമായി ബംഗലൂരു നഗരസഭ. ബംഗലൂരു നഗരത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ 2018 ജനുവരി ഒന്നിന് ആദ്യം പിറക്കുന്ന പെണ്‍കുഞ്ഞിന് ബിരുദം വരെ സൗജന്യവിദ്യാഭ്യാസമാണ് നഗരസഭ ഒരുക്കിയിരിക്കുന്നത്.

ആദ്യം പിറക്കുന്ന പെണ്‍കുഞ്ഞ് എന്നതോടൊപ്പം സ്വാഭാവിക പ്രസവത്തിലൂടെയായിരിക്കണം കുഞ്ഞു പിറക്കുന്നത് എന്ന മറ്റൊരു പ്രധാന നിബന്ധന കൂടി ഈ സമ്മാനത്തിനു പിന്നിലുണ്ട്.

കുഞ്ഞിന്റെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ബൃഹത് ബെംഗളൂരു മഹാനഗര പാലികെ അഞ്ചുലക്ഷം രൂപ നിക്ഷേപിക്കുമെന്ന് മേയര്‍ ആര്‍.സമ്പത്ത് രാജ് റെഡ്ഡി പറഞ്ഞു.

പലപ്പോഴും പെണ്‍കുട്ടികളുടെ ജനനം ഒരു ഭാരമായിട്ടാണ് സമൂഹം നോക്കിക്കാണുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവത്തിനായെത്തുന്ന നിര്‍ധന കുടുംബത്തിലെ സ്ത്രീകള്‍ക്ക് തങ്ങള്‍ക്ക് പെണ്‍കുഞ്ഞാണ് ജനിച്ചതെങ്കില്‍ അതൊരു ബാധ്യതയായി തോന്നാറുണ്ട്. ഇത് മാറണമെന്നും പെണ്‍കുട്ടികളുടെ ജനനം പ്രോല്‍സാഹിപ്പിക്കാനാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 31 ന് അര്‍ധരാത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ ജനന സമയം അധികൃതര്‍ കൃത്യമായി രേഖപ്പെടുത്തുകയും ആദ്യം ജനിക്കുന്ന കുഞ്ഞിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്യും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved