Latest News :
സ്‌നേഹത്തിനായി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് വൈസനിയം സ്‌നേഹ യാത്രക്ക് അനന്തപുരിയില്‍ പ്രൗഢ സമാപനം
Home » , » ജലീല്‍ കൊലക്കേസ് പ്രതിയായ യുവാവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊല്ലാന്‍ ശ്രമം

ജലീല്‍ കൊലക്കേസ് പ്രതിയായ യുവാവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊല്ലാന്‍ ശ്രമം

Written By Muhimmath News on Wednesday, 27 December 2017 | 11:42
























മംഗളൂരു: കറുവാപ്പടി ജലീല്‍ കൊലക്കേസ് പ്രതിയായ യുവാവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊല്ലാന്‍ ശ്രമിച്ചു. കല്ലട്ക്ക സ്വദേശി കേശവ (32) യെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. തലക്ക് പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച്ച സന്ധ്യക്ക് കല്ലടുക്കയിലെ ബാറിന് മുമ്പില്‍ വെച്ചാണ് അക്രമം നടന്നത്. ഹെല്‍മറ്റ് ധരിച്ചു ബൈക്കിലെത്തിയ സംഘമാണ് ഇയാളെ വെട്ടിയതെന്നു പോലീസ് പറഞ്ഞു.

കോണ്‍ഗ്രസ് നേതാവും കറുവപ്പടി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജലീലിനെ മാസങ്ങള്‍ക്ക് മുമ്പാണ് പഞ്ചായത്ത് ഓഫിസിനകത്ത് വെച്ച് മുഖം മൂടി ധരിച്ച സംഘം വെട്ടി കൊലപ്പെടുത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved