Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , , » കണ്ണൂരില്‍ ബിജെപി-ആര്‍എസ്എസ് ആക്രമണം: സിപി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കണ്ണൂരില്‍ ബിജെപി-ആര്‍എസ്എസ് ആക്രമണം: സിപി എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Written By Muhimmath News on Tuesday, 26 December 2017 | 11:10

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ രണ്ട് സി പി എം പ്രവര്‍ത്തകരെ ബിജെപിആര്‍എസ്എസ് ഗുണ്ടാസംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. മട്ടന്നൂര്‍ അയല്ലൂര്‍ വായനശാലയില്‍ ഇരിക്കുകയായിരുന്ന ഡോ സുധീര്‍, ശ്രീജിത്ത് എന്നിവരെയാണ് മാരകായുധങ്ങളുമായി ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്.

ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യം കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐഎം മാലൂര്‍, തില്ലങ്കേരി, കൂടാളി, കീഴല്ലൂര്‍ പഞ്ചായത്തുകളിലും ഇരിട്ടി, മട്ടന്നൂര്‍ നഗരസഭാ പരിധിയിലും ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറു മണി വരെയാണ് ഹര്‍ത്താല്‍. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved