Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » » അഡൂരില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം; 9 പേര്‍ക്ക് പരിക്ക്

അഡൂരില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം; 9 പേര്‍ക്ക് പരിക്ക്

Written By Muhimmath News on Thursday, 21 December 2017 | 16:52




അഡൂര്‍: അഡൂരില്‍ സി.പി.എം-ബി ജെ പി സംഘര്‍ഷം. 9 പേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി പ്രവര്‍ത്തകരായ അഡൂര്‍ കോരിക്കണ്ടത്തെ സുജിത്ത് (22), ഹര്‍ഷിത്ത് (24), സി.പി.എം പ്രവര്‍ത്തകരായ അഡൂരിലെ കിഷന്‍ (18), ദേവേന്ദ്ര (32), വിജിത്ത്(17), അടുക്കത്തെ അഭിലാഷ് (20), തലപ്പച്ചേരിയിലെ അനൂഷ് (19), ദേവരടുക്കയിലെ മനോജ് (26), അശോകന്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ബി.ജെ.പി പ്രവര്‍ത്തകരെ കര്‍ണ്ണാടക പുത്തൂരിലെ ആസ്പത്രിയിലും സി.പി.എം പ്രവര്‍ത്തകരെ ചെങ്കള ഇ.കെ നയനാര്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved