Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page




നായന്മാര്‍മൂല: അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടന്ന പരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ തങ്ങളുടെ സഹപാഠിയായ വിദ്യാര്‍ത്ഥി തന്നെ എത്തിയത് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നവ്യാനുഭവമായി. നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് വ്യത്യസ്തമായ ഉദ്ഘാടന ചടങ്ങ് നടന്നത്.വിദ്യാലയത്തിലെ പത്താം തരം വിദ്യാര്‍ത്ഥിയും ചിത്രകാരനുമായ കെ.എം.ഹസ്സന്‍ മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ അറബി കാലിഗ്രാഫിയിലുള്ള ചിത്രം വരച്ചു കൊണ്ടാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.


കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്‌കൂള്‍ കലോത്സവങ്ങളില്‍ വിവിധ ചിത്ര രചന മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി വരുന്ന ഹസ്സന്‍ ഇതിനകം ആയിരക്കണക്കിന് ചിത്രങ്ങളാണ് വരച്ചത്.

സ്‌കൂളില്‍ അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി കാലിഗ്രാഫി ചിത്രങ്ങള്‍,അന്താരാഷ്ട്ര ഭാഷകളുടെ ലിപികള്‍,അക്കങ്ങള്‍,ഭാഷയുടെ പ്രാധാന്യവും ചരിത്രവും വിശദമാക്കുന്ന ചാര്‍ട്ടുകള്‍ എന്നിവയുടെ പ്രദര്‍ശനം നടന്നു.അധ്യാപകരായ ടി.മുഹമ്മദ്, പി.നസീര്‍,സി.എം.ഇബ്രാഹിം ഖലീല്‍,ഖമറുന്നിസ,ആയിഷ മര്‍സുവാ നേതൃത്വം നല്‍കി.


Leave A Reply