Latest News :
...
Home » , » സലഫിസം രാജ്യവിരുദ്ധം: എസ് വൈ എസ്

സലഫിസം രാജ്യവിരുദ്ധം: എസ് വൈ എസ്

Written By Muhimmath News on Sunday, 24 December 2017 | 16:58



കുമരനെല്ലൂര്‍: ആഗോള തലത്തില്‍ സലഫിസം ഭീകരവാദത്തിന്റെ പ്രചാരകരാണെന്ന് പ്രമുഖ പണ്ഡിതനും ജാമിഅ ഹസനിയ്യ മുദരിസുമായ

തൗഫീഖ് അല്‍ ഹസനി ജൈനിമേട് പറഞ്ഞു. 'തീവ്രവാദം: സലഫിസം വിചാരണ ചെയ്യപ്പെടുന്നു' എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് തൃത്താല സോണ്‍ കമ്മിറ്റി കുമരനെല്ലൂര്‍ അറക്കല്‍ മുപ്പര്‍ നഗറില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


രാജ്യവിരുദ്ധവും മതവിരുദ്ധവുമായ ഈ ആശയം നാടിന്റെ സൗഹാര്‍ദത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.വി. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഒറവില്‍ ഹൈദര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ഇ.വി. അബ്ദുന്നസീര്‍ സലഫി, കെ.കെ.പാലം കബീര്‍ അഹ്‌സനി സംസാരിച്ചു. സി.എം. ഉമര്‍, കെ.പി. കുഞ്ഞാപ്പ ഹാജി, സി.എ.കബീര്‍ അഹ്‌സനി, അബ്ദുല്‍ റസാഖ് സഅദി, ശരീഫ് നുസ്‌രി, ബാപ്പുട്ടി ഹാജി, കെ.പി.മൊയ്തീന്‍കുട്ടി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved