Latest News :
...
Home » » അക്രമക്കേസിലെ പ്രതിയെ പിടിക്കാനെത്തിയ പോലീസിന് നേരെ കല്ലേറ്; ജീപ്പ് തകര്‍ന്നു

അക്രമക്കേസിലെ പ്രതിയെ പിടിക്കാനെത്തിയ പോലീസിന് നേരെ കല്ലേറ്; ജീപ്പ് തകര്‍ന്നു

Written By Muhimmath News on Monday, 25 December 2017 | 17:21




കാഞ്ഞങ്ങാട്: അക്രമക്കേസിലെ പ്രതിയെ അന്വേഷിച്ചെത്തിയ പോലീസ് സംഘത്തിന് നേരെ കല്ലേറ്. പോലീസ് ജീപ്പിന്റെ ഗ്ലാസ് തകര്‍ന്നു. ഇന്നലെ ഉച്ചക്ക് ആറങ്ങാടിയിലാണ് സംഭവം. ഹൊസ്ദുര്‍ഗ് എസ്.ഐ. എന്‍.പി. രാഘവനും സംഘവും സഞ്ചരിച്ച ജീപ്പിന് നേരെയാണ് കല്ലേറുണ്ടായത്. 



സംഭവവുമായി ബന്ധപ്പെട്ട് ആറങ്ങാടിയിലെ അസീം ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. നേരത്തെ പോലീസിന് നേരെയുണ്ടായ അക്രമക്കേസുമായി ബന്ധപ്പെട്ട് പ്രതിയെ അന്വേഷിച്ചെത്തിയതായിരുന്നു ഹൊസ്ദുര്‍ഗ് എസ്.ഐയും സംഘവും. അതിനിടെയാണ് ജീപ്പിന് നേരെ കല്ലേറുണ്ടായത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved