Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » , , » കണ്ണൂരില്‍ ഇളയമ്മയുടെ മക്കള്‍ യുവതിയെ ക്രൂരമായി ബലാത്സഗം ചെയ്തു; തുടക്കം രണ്ടാം ക്ലാസുമുതല്‍

കണ്ണൂരില്‍ ഇളയമ്മയുടെ മക്കള്‍ യുവതിയെ ക്രൂരമായി ബലാത്സഗം ചെയ്തു; തുടക്കം രണ്ടാം ക്ലാസുമുതല്‍

Written By Muhimmath News on Wednesday, 27 December 2017 | 13:01
























കണ്ണൂര്‍: ഇളയമ്മയുടെ മക്കള്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി പതിനേഴ്കാരി രംഗത്ത് വന്നു. തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശിനിയാണ് രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പുകളെ അവഗണിച്ച് കഴിഞ്ഞ ദിവസം തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്.

ഇളയമ്മയുടെ മക്കള്‍ രണ്ടാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കാലത്ത് തന്നെ ബലാത്സംഗം ചെയ്തതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ടുപേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കും.
പരാതിയെ തുടര്‍ന്ന് പോലീസ് ഐപിസി376(എഫ്) പ്രകാരം ബലാല്‍സംഗത്തിന് കേസെടുത്തിട്ടുള്ളത്. ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിതെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുന്ന കാലത്ത് പോക്‌സോ നിയമം നിലവിലില്ലാത്തതിനാലാണ് മറ്റ് വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്നാണ് പോലീസ് പറയുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved