Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
പാലക്കാട്: സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട് കര്‍ണകിയമ്മന്‍ സ്‌കൂളില്‍ ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടി. സ്‌കൂള്‍ മാനേജര്‍ക്കും പ്രധാന അധ്യാപകനുമെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദേശം നല്‍കിയത്.

ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്ന് എയ്ഡഡ് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടി വേണമെന്ന് നേരത്തെ ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ചട്ടലംഘനം നടത്തിയ സ്‌കൂളിന്റെ പ്രധാന അധ്യാപകനെ സസ്‌പെന്റ് ചെയ്യണമെന്നും കേസെടുക്കണമെന്നും ചൂണ്ടിക്കട്ടി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കലക്ടര്‍ കൈമാറിയിരുന്നു.

വിലക്ക് മറികടന്നാണ് സ്വാതന്ത്രദിനത്തില്‍ മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ അദ്ദേഹം സംസാരിക്കുകയും ചെയ്തു. രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു.



Leave A Reply