Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » വാഹന പരിശോധനക്കിടെ എസ്‌ഐയുടെ പരാക്രമം: യുവാവിന്റെ കുടുംബം യുവജന കമീഷന് പരാതി നല്‍കി

വാഹന പരിശോധനക്കിടെ എസ്‌ഐയുടെ പരാക്രമം: യുവാവിന്റെ കുടുംബം യുവജന കമീഷന് പരാതി നല്‍കി

Written By Muhimmath News on Tuesday, 19 December 2017 | 20:30



ബദിയടുക്ക: മരണവീട്ടില്‍ പോയി തിരിച്ച് വരികയായിരുന്ന കുടുംബത്തോട് കാര്‍ തടഞ്ഞ് നിര്‍ത്തി പരാക്രമം കാട്ടിയ കുമ്പള അഡീഷണല്‍ എസ് ഐ പി വി ശിവദാസനെതിരെ നടപടിയടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന യുവജന കമീഷന് പരാതി നല്‍കി. ചെര്‍ളടുക്കയിലെ വീട്ടിലെത്തിയ കമീഷന്‍ അംഗം കെ മണികണ്ഠന് കുടുംബം പരാതി നല്‍കി.

കഴിഞ്ഞ ഞായറാഴ്ച അംഗഡിമുഗറില്‍ വെച്ചാണ് എസ്‌ഐ പരാക്രമം കാട്ടിയത്. കാര്‍ ഓടിച്ച സിറാജ് (33), കൂടെ ഉണ്ടായിരുന്ന ഉപ്പ അബ്ദുല്ല (75), ഉമ്മ ഖദീജ (60), ഉമ്മയുടെ ഉമ്മ കുഞ്ഞലീമ (90) എന്നിവരാണ് എസ്‌ഐയുടെ പരാക്രമണത്തിന് ഇരയായത്. സിറാജിനെ എസ് ഐ കഴുത്തിന് പിടിച്ച് കാറിലിടിച്ചതിനാല്‍ തലക്ക് സാരമായി പരിക്കേറ്റു. ഇപ്പോള്‍ ചികിത്സയിലാണ്. നടപടിയുണ്ടാകുമെന്ന് കെ മണികണ്ഠന്‍ ഉറപ്പ് നല്‍കി. പഞ്ചായത്തംഗം മുനീര്‍ ചെടെക്കാലും കൂടെയുണ്ടായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved