Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page



കാസര്‍കോട്: പര്യവേക്ഷണം വൈജ്ഞാനിക മികവിന് എന്ന ശീര്‍ഷകത്തില്‍ മര്‍കസ് റൂബിജൂബിലി ആഘോഷ പരിപാടികള്‍ വിളംബരം ചെയ്ത് ജില്ലാ 
സഖാഫീസ്‌ ശൂറയുടെ നേതൃത്വത്തില്‍ നടത്തുന്ന സന്ദേശയാത്ര രണ്ടാം ദിവസം പാണത്തൂരില്‍ നിന്നും ആരംഭിച്ച് ഒടയഞ്ചാല്‍ പടന്നക്കാട്, അഴിത്തല, കാഞ്ഞങ്ങാട്, പൂച്ചക്കാട്, ബേക്കല്‍ ജംഗ്ഷന്‍, കളനാട് എന്നി സ്ഥലങ്ങളിലെ ആവേശകരമായ സ്വീകരണങ്ങള്‍ക്ക് ശേഷം കുണിയയില്‍ സമാപിച്ചു.



വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥ നായകന്‍ മുഹമ്മദലി സഖാഫി 
തൃക്കരിപ്പുരിന് പുറമെ പാത്തൂര്‍ മുഹമ്മദ് സഖാഫി, സയ്യിദ് ഹാമിദ് അന്‍വര്‍, അബ്ദുല്‍ റഹ്മാന്‍ സഖാഫി പഴയകടപ്പുറം, കെ പി അബ്ദുല്‍ ഖാദര്‍ സഖാഫി, ശിഹാബുദ്ധീന്‍ അഹ്‌സനി, ഉമര്‍ സഖാഫി പാണത്തൂര്‍, അഷ്‌റഫ് അഷ്‌റഫി അറങ്ങാടി, സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍, ഉമര്‍ സഖാഫി ബേക്കല്‍, ആബിദ് സഖാഫി, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, സിദ്ധീഖ് സഖാഫി ആവളം, അബ്ദുല്‍ റഹീം സഖാഫി ചിപ്പാര്‍, സി പി അബ്ദുല്ല ചെരുമ്പ, കുണിയ അഹ്മദ് മൗലവി, അലി പൂച്ചക്കാട്, ബഷീര്‍ ഹിമമി സഖാഫി, സത്താര്‍ പഴയകടപ്പുറം, ഹമീദ് മുസ്‌ലിയാര്‍ കൊളവയല്‍, ബഷീര്‍ സഖാഫി വാണിയമ്പുലം, ബഷീര്‍ സഖാഫി തൈകടപ്പുറം, അബ്ദുറഹ്മാന്‍ അഷ്‌റഫി തുടങ്ങിയവര്‍ സംബന്ധിച്ചു.


ഇന്ന് രാവിലെ ചട്ടഞ്ചാലില്‍ നിന്നും ആരംഭിക്കുന്ന യാത്ര ബേഡകം മുള്ളേരിയ സോണുകളില്‍ പര്യടനം നടത്തി എ പി സര്‍ക്കിളില്‍ സമാപിക്കും


സമാപന സമ്മേളത്തില്‍ മുള്ളൂര്‍ക്കര മുഹമ്മലി സഖാഫി സംസാരിക്കും
Leave A Reply